IND vs ENG: 'രഞ്ജി ട്രോഫിയില്‍ അവന്‍ മികച്ച ഫോമിലാണ്'; ഗില്ലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ശുഭ്മാന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ചേതേശ്വര്‍ പൂജാര പകരക്കാരനായി കാത്തിരിക്കുകയാണെന്നും ബാറ്റിംഗില്‍ മോശം ഫോം തുടരുന്നതിന് ഗില്ലിന് ഗുണകരമാകില്ലെന്നും ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

യുവ താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. മറക്കരുത്, പൂജാര രഞ്ജി ട്രോഫിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. അവന്‍ ഇപ്പോഴും സാധ്യത നിലനിര്‍ത്തുണ്ട്. ഇതൊരു ടെസ്റ്റ് മത്സരമാണ്, നിങ്ങള്‍ക്ക് നീണ്ട ഇന്നിംഗ്സുകള്‍ കളിക്കേണ്ടിവരും. ജെയിംസ് ആന്‍ഡേഴ്‌സനെ പോലെയുള്ള ഒരാള്‍ക്കെതിരെ കഠിനമായ കൈകൊണ്ട് കളിക്കരുത്- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ മത്സരം പോലെയുള്ള സുപ്രധാന മത്സരങ്ങളില്‍ ക്രീസില്‍ തുടരേണ്ടത് നിര്‍ണായകമാണെന്ന് ശാസ്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പൂജാരയുടെ അനുഭവത്തെക്കുറിച്ച് ശാസ്ത്രി സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി സീസണില്‍ പൂജാര മികച്ച ഫോമിലാണ്. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന പൂജാര മിന്നുന്ന ഫോമിലാണ്. അടുത്തിടെ ടീമിനായി 7000 റണ്‍സ് തികച്ചു.

ഐസിസി ലോകകപ്പ് 2023 മുതല്‍ ഗില്‍ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍, രണ്ട് ഇന്നിംഗ്സുകളിലുമായി 23, 0 എന്നി സ്‌കോറുകള്‍ക്ക് അദ്ദേഹം പുറത്തായി. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 പന്തില്‍ 34 റണ്‍സ് നേടിയ താരം ജെയിംസ് ആന്‍ഡേഴ്‌സണ് മുന്നില്‍ കിഴടങ്ങി.

Latest Stories

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച

ദിലീപിനെ നായകനാക്കി അന്ന് ഇതേ കഥ വേറൊരാള്‍ എഴുതിയിട്ടുണ്ട്.. ഇത് മോഷണമല്ല ആകസ്മികതയാണ്..; 'മലയാളി ഫ്രം ഇന്ത്യ' വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

IPL 2024: മുംബൈ വിട്ടേക്കേടാ രോഹിതേ, അതിനേക്കാൾ കിടിലം ടീം ഉണ്ട് നിനക്ക്; രോഹിത്തിന് പറ്റിയ താലവളം പറഞ്ഞ് വസിം അക്രം

തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍, അതിനിടയിലും ഒ.ടി.ടിയില്‍ എത്തി ആവേശം; ഇതുവരെ നേടിയത് കളക്ഷന്‍ പുറത്ത്!

സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍