'ഇതിന് ഇനിയും ഒരു ട്വിസ്റ്റ് ഉണ്ടാകും'; താനിത് മുന്‍കൂട്ടി കണ്ടിരുന്നെന്ന് ഡേവിഡ് ലോയ്ഡ്

മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ തനിക്ക് അസാധാരണമായ എന്തോ സംഭവിക്കുമെന്ന് തോന്നിയിരുന്നതായി ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയ്ഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന അവസാന ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കുമെന്ന് താന്‍ മുന്‍കൂട്ടി മനസിലാക്കിയെന്ന് ലോയ്ഡ് വെളിപ്പെടുത്തി.

‘നാലാം ടെസ്റ്റിന്റെ അവസാനം മുതല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ബാക്ക്റൂം സ്റ്റാഫിലെ അംഗങ്ങളും കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ അഞ്ചാം ടെസ്റ്റ് നടക്കില്ലെന്ന അഭ്യൂഹങ്ങള്‍ പരന്നു. അതിനാല്‍, വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് കളി നടക്കുന്നുണ്ടെന്ന് ഇസിബിയില്‍ നിന്ന് അറിയിപ്പ് വന്നപ്പോള്‍ ഞാന്‍ മിസ്സിസ് ലോയിഡിനോട് പറഞ്ഞു, ‘ഇതിന് ഇനിയും ഒരു ട്വിസ്റ്റ് ഉണ്ടാകും’ എന്ന്.’

‘എന്താണ് എന്നെ ഇത്രയും ഉറപ്പിച്ചത്? അന്ന് ഇന്ത്യ പരിശീലനത്തിന് എത്താതിരുന്നപ്പോള്‍ ‘ഞങ്ങള്‍ കളിക്കുന്നില്ല’ എന്ന് തന്നെയാണ് ഇന്ത്യ പറഞ്ഞുവെച്ചത്. തലേദിവസം ഒരു ടീമായി പരിശീലിച്ചില്ലെങ്കില്‍ നിങ്ങള്‍ കളിക്കില്ല. പ്രതിജ്ഞാബദ്ധത നിറവേറ്റാനും അവസാന ടെസ്റ്റ് കളിക്കാനുമുള്ള ഇന്ത്യയുടെ വിസമ്മതം ജിമ്മി ആന്‍ഡേഴ്‌സണ് തിരിച്ചടിയായി. എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ അദ്ദേഹം മറ്റൊരു ടെസ്റ്റിന് പ്രത്യക്ഷപ്പെട്ടേക്കില്ല’ ഡേവിഡ് ലോയ്ഡ് പറഞ്ഞു.

Latest Stories

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര