IND VS ENG: 'അവന്മാരെ സഹായിക്കാൻ നാണമില്ലേ'; മത്സരത്തിനിടയിൽ അംപയറോട് രോഷാകുലനായി ബെൻ സ്റ്റോക്‌സ്; സംഭവം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ നാടകീയ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്. ആദ്യ ഇന്നിങ്സിൽ 407 ഓൾ ഔട്ടായ ഇംഗ്ലണ്ടിന്റെ സകല പ്ലാനുകളും ഇന്ത്യ തകർത്തിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ അമ്പയർ അവരെ വിജയിക്കാൻ സഹായിക്കുന്നു എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വാദം.

രണ്ടാം ഇന്നിങ്സിൽ യശസ്‌വി ജയ്‌സ്വാളിനെ എൽബിഡബ്ലിയുവിലൂടെ വിൽ ടങ് കുരുക്കിയിരുന്നു. അമ്പയർ ഔട്ട് വിളിച്ചതും, താരം കെ എൽ രാഹുലിനോട് സംസാരിച്ചതിന് ശേഷം ഡിആർസ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ അപ്പോഴക്കും റിവ്യു വിളിക്കാനുള്ള ഡിആര്‍എസ് ടൈമറിലെ സമയവും അവസാനിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ അംപയര്‍ റിവ്യു അനുവദിക്കുകയും ചെയ്തു. ടൈമര്‍ സ്‌റ്റോപ്പായി സെക്കന്റുകള്‍ക്കു ശേഷമാണ് ജയ്‌സ്വാള്‍ റിവ്യു പോയത്. ഇതു കണ്ട ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പ്രതിഷേധവുമായ അംപയറുടെ അടുത്തേക്കു കുതിച്ചെത്തി. ഏറെ നേരത്തെ വാദങ്ങൾക്ക് ശേഷം സ്റ്റോക്സ് മയപ്പെട്ടു. എന്നാൽ ഡിആർഎസിൽ ജയ്‌സ്വാൾ ഔട്ട് ആണെന്ന് കാണപ്പെട്ടു.

ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ ഹാരി ഭ്രൂക്ക് (158) ജാമി സ്മിത്ത് (184) മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് മേൽ ലീഡ് സ്കോർ ഉയർത്താൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 64 ഒന്ന് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപിച്ചത്. 28 റൺസുമായി ഓപണർ യശസ്‌വി ജയ്‌സ്വാൾ പുറത്തായി. നിലവിൽ ക്രീസിൽ നില്കുന്നത് കെ എൽ രാഹുൽ (28*), കരുൺ നായർ (7*) സഖ്യമാണ്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍