IND VS ENG: ആദ്യം അവനെ ചവിട്ടി പുറത്താക്കണം, എന്തൊരു മണ്ടൻ കളിയാണ് ആ താരം: ദീപ് ദാസ്ഗുപ്ത

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു. അടുത്ത മത്സരത്തിൽ കരുൺ നായരെ മാറ്റി സായി സുദർശൻ കൊണ്ട് വരണം എന്ന് പറഞ്ഞിരിക്കുകയാണ് കമന്റേറ്റർ ദീപ് ദാസ്ഗുപ്ത.

ദീപ് ദാസ്ഗുപ്ത പറയുന്നത് ഇങ്ങനെ:

” കരുണ്‍ നായര്‍ ഒട്ടും തന്നെ റണ്‍സ് നേടിയിട്ടില്ല എന്നതല്ല പ്രശ്‌നം. അദ്ദേഹത്തിനു തുടക്കങ്ങള്‍ തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. പക്ഷെ വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ക്രീസില്‍ അത്ര മികച്ച രീതിയിലല്ല കരുണ്‍ കാണപ്പെടുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കരുണ്‍ നായര്‍ക്കു ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഒരു വിശ്വാസ്യത ബാറ്റിങില്‍ കാണാന്‍ കഴിഞ്ഞില്ല”

ദീപ് ദാസ്ഗുപ്ത തുടർന്നു:

” രണ്ടാമത്തെ കാര്യം സായ് സുദര്‍ശനെ സംബന്ധിച്ച് പ്രായം അവന്റെ ഭാഗത്താണ്. അവന്‍ വളരെ ചെറുപ്പമാണ്. ഇംഗ്ലണ്ടില്‍ കളിക്കുന്നതിലൂടെ സായിക്കു അനുഭവസമ്പത്ത് ലഭിക്കും. മാത്രല്ല, ഭാവിയിലേക്കു ഒരു യുവതാരത്തില്‍ നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. നിങ്ങള്‍ക്കു നിക്ഷേപിക്കണമെങ്കില്‍ സായ് സുദര്‍ശനെപ്പോലെ ഒരു യുവതാരത്തില്‍ തന്നെ ചെയ്യണം” ദീപ് ദാസ്ഗുപ്ത പറഞ്ഞു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ