ഓസ്‌ട്രേലിക്കെതിരെ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ലിമിറ്റഡ് ഓവർ പരമ്പര നേടുകയെന്നത് അഭിമാനത്തിന്റെ പ്രശ്നമാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആരാണെന്നും അദ്ദേഹം എത്രത്തോളം ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നായകൻ മിച്ചൽ മാർഷ്.
” അഭിഷേക് ശര്‍മ അപകടകാരിയായ ബാറ്ററാണ്. ഇന്ത്യന്‍ ടീമിനു തുടക്കത്തില്‍ തന്നെ നല്ലൊരു താളം സെറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. കഴിഞ്ഞ കുറച്ചു സീസണുകളായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും ഗംഭീര പ്രകടനമാണ് അഭിഷേക് നടത്തിക്കൊണ്ടിരിക്കുന്നത്”
” ഞങ്ങള്‍ക്കു ഈ ടി20 പരമ്പരയില്‍ അദ്ദേഹം നല്ല വെല്ലുവിളിയുയര്‍ത്തും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരേ ചാലഞ്ച് ചെയ്യപ്പെടാന്‍ നിങ്ങളും ആഗ്രഹിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അഭിഷേക് അവരിലൊരാളാണെന്നും ഞങ്ങൾക്കറിയാം” മിച്ചൽ മാർഷ് പറഞ്ഞു.