'അവന്‍ ഇതിനകം തന്നെ പ്രചോദനാത്മകമായ ഒരു കഥയാണ്: ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് ഇയാന്‍ ബിഷപ്പ്

ഓസ്ട്രേലിയയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ റിങ്കു സിംഗ് മറ്റൊരു ആക്രമണാത്മക പ്രകടനം നടത്തി.ഞായറാഴ്ച കാര്യവട്ടത്ത് നടന്ന രമ്ടാം മത്സരത്തില്‍ താരം വെറും 9 പന്തില്‍ പുറത്താകാതെ 31 റണ്‍സ്. 4 ബൗണ്ടറിയും 2 സിക്സറും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.

ഇപ്പോഴിതാ ടീം ഇന്ത്യയുടെ ഏറ്റവും പുതിയ മാച്ച് ഫിനിഷറെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. റിങ്കുവില്‍ അതീവ സന്തുഷ്ടനായ ബിഷപ്പ്, അവന്റെ കരിയര്‍ ബാക്കിയുള്ളത് എന്തായാലും, റിങ്കു സിംഗ് ഇതിനകം ഒരു പ്രചോദനാത്മക കഥയാണെന്ന് എക്സില്‍ കുറിച്ചു.

രണ്ടാം ടി20യില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്ട്രേലിയക്ക് 9 വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. ഋതുരാജ് ഗെയ്ക് വാദ് (58), യശ്വസി ജയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

എന്നാല്‍ എല്ലാവരുടേയും കൈയടി നേടിയത് റിങ്കു സിംഗാണ്. റിങ്കുവിന്റെ തകര്‍പ്പന്‍ ഫിനീഷിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 344.44 ആയിരുന്നു റിങ്കുവിന്റെ സ്ട്രൈക്ക് റേറ്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ