ഇന്ത്യ വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. വമ്പൻ താരങ്ങളെ ടീമിലേക്ക് തിരിച്ചെത്തിച്ചാണ് ഓസീസിന്റെ പടയൊരുക്കം. മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന സവിശേഷത. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന മാറ്റ് ഷോർട്ട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിൽ പരിക്കേറ്റ മിച്ച് ഓവൻ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തി.
ഓസ്‌ട്രേലിയ എ, ക്വീൻസ്‌ലാൻഡ് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ഇടംകൈയ്യൻ ബാറ്റർ മാത്യു റെൻഷായും 2022-ന് ശേഷം ആദ്യമായി ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ന്യൂസിലൻഡ് പര്യടനത്തിനിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗ്ലെൻ മാക്സ്വെൽ ടീമിൽ ഇടം നേടിയിട്ടില്ല. പാറ്റ് കമ്മിൻസും ടീമിലില്ല. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യയ്ക്കെതിരെ ഓസീസ് കളിക്കുക.
ഓസ്‌ട്രേലിയ ഏകദിന ടീം: മിച്ചൽ മാർഷ് (നായകൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോളി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ
ഓസ്‌ട്രേലിയ ടി20 ടീം (ആദ്യ രണ്ട് മത്സരങ്ങൾ): മിച്ചൽ മാർഷ് (നായകൻ), ഷോൺ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.