സഞ്ജുവിൻ്റെ കാര്യത്തിൽ ഞങ്ങളുടെ അമിത ആത്മവിശ്വാസം പാരയായി, അതുകൊണ്ടാണ് അങ്ങനെ ചെയ്‌തത്‌; ക്ഷമ ചോദിക്കുന്നു; വിവാദത്തിന് ഒടുവിൽ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ടീം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് അവസാന പന്തിലെ ട്വിസ്റ്റിനൊടുവിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജോസ് ബട്ട്‌ലറും (95) സഞ്ജു സാംസണും (95) ചേർന്ന് 138 റൺസ് കൂട്ടുകെട്ടിൽ നിന്ന് റോയൽസ് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുവിൽ ഹൈദരാബാദിന് മുന്നിൽ 215 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചു.

എന്നാൽ ജയപരാജയങ്ങൾ മാറി മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ സന്ദീപ് ശർമ്മയുടെ അവസാന പന്തിൽ നോബോളിലൂടെ കിട്ടിയ ആ എക്സ്ട്രാ ബോളിൽ കിട്ടിയ സിക്സ് പറത്തി സമദ്‌ ടീമിനെ വിജയവര കടത്തുക ആയിരുന്നു. ആർ‌ആർ മത്സരത്തിൽ ജയിക്കുമെന്ന തോന്നൽ ആദ്യം മുതൽ ഉണ്ടായിരുന്നല്ലോ, ആ സാഹചര്യം മനസിലാക്കി ടീമിന്റെ ട്വിറ്ററിൽ അവർ ഒരു പോസ്റ്റിട്ടു. ക്യാപ്റ്റൻ സഞ്ജു സാംസണാണ് RRR (സിനിമ) യെക്കാൾ മികച്ചതെന്ന് അവർ അതിൽ പറഞ്ഞു. ട്വീറ്റ് വൈറലായി, എന്നാൽ മത്സരത്തിൽ ടീം പരാജയപ്പെട്ടതോടെ ഇത് ട്രോളന്മാർക്ക് വാർത്തക്കുള്ള വകുപ്പായി.

ആ സമയത്ത് നേരത്തെ രാജസ്ഥാൻ ചെയ്ത ട്വീറ്റിനുള്ള ഹൈദരാബാദ് മറുപടിയെത്തി. ടീമിന്റെ തോൽവിക്ക് കാരണമായ സന്ദീപ് ശർമ്മയുടെ നോ ബോൾ അമ്പയർ വിളിക്കുന്ന ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്. ചുരുക്കി പറഞ്ഞാൽ ആ പോസ്റ്റ് രാജസ്ഥാന് പാരയായി എന്ന് സാരം.

“ലോകം മുഴുവൻ അറിയപ്പെട്ട സിനിമയാണ് ആർആർആർ, അതിനാൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” രാജസ്ഥാൻ ഒടുവിൽ ട്വീറ്റ് ചെയ്തു. എന്തായാലും കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ തോൽവി ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സ്വപ്നം കാണാൻ പറ്റുക ഉള്ളു.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി