തത്കാലം ദൈവത്തിന്റെ പോരാളികൾ തോറ്റ് കൊണ്ടേ തുടങ്ങാറുള്ളു എന്ന ഡയലോഗ് മുംബൈയിൽ ഞങ്ങൾ എടുക്കുകയാണ്, ചെന്നൈക്ക് ട്രോൾ പൂരം

ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ വർഷത്തെ കഷ്ടകാലത്തിൽ നിന്ന് കരകയായിരുന്നില്ല എന്ന ലക്ഷണമാണ് ആദ്യ കളിയിൽ തന്നെ കാണിക്കുന്നത്. മികച്ച പ്രകടനം പ്രതീക്ഷിച്ച ചെന്നൈ ആരാധകരെ നിരാശരാക്കി ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ പരാജയമായി മാറിയ ടീം അർഹിച്ച തോൽവിയെറ്റ് വാങ്ങി.

ക്രിക്കറ്റ് വിദഗ്ധർ പലരും സീസൺ തുടങ്ങും മുമ്പേ പറഞ്ഞ ബോളിങ്ങിലെ പ്രശ്നങ്ങൾ ടീമിനെ വേട്ടയാടുന്ന കാഴ്ചയാണ് കണ്ടത്. സീസണിൽ എവേ മത്സരങ്ങൾ കളിക്കുമ്പോൾ ചെന്നൈ ഇത്തരം ബോളിങ്ങിലെ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പലരും പറഞ്ഞിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന ചെന്നൈയിലെ പിച്ചിൽ നിന്ന് മാറി കളിക്കുമ്പോൾ, ദുർബലരായ ഈ ബോളിങ് നിര പ്രത്യേകിച്ച് അവസാന ഓവറുകളിൽ ബ്രാവോക്ക് പകരം മികച്ച ഒരു ഡെത്ത് ഓവർ ബോളറെ കണ്ടുപിടിക്കാൻ പറ്റാത്ത ടീം ഇനിയുള്ള മത്സരങ്ങളിൽ മറുതന്ത്രം പ്രയോഗിച്ചില്ലെങ്കിൽ കഴിഞ്ഞ സീസൺ ദുരന്തം ആവർത്തിക്കുമെന്ന് ഉറപ്പാണ്.

സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ചെന്നൈക്ക് കിട്ടുന്നത്. സാധാരണ ആദ്യ മത്സരം ഹോൾക്കുമ്പോൾ മുംബൈ പറയുന്ന ദൈവത്തിന്റെ പോരാളികൾ തോറ്റ് കൊണ്ടേ തുടങ്ങാറുള്ളു എന്ന ഡയലോഗ് ചെന്നൈ എടുക്കുകയാണ്, ഒന്നും പറഞ്ഞ് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല തത്ക്കാലം ധോണിയുടെ സിക്സിനെ പുകഴ്‌ത്താൻ, തോറ്റു തുടങ്ങുന്ന ചെന്നൈയെ നിങ്ങൾ ഭയക്കണം, ഉൾപ്പടെ ട്രോളുകളാണ് ചെന്നൈക്ക് കിട്ടുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം