ധോണിക്ക് പകരം ഫൈനലിൽ യുവരാജ് ഇറങ്ങിയിരുന്നെങ്കിൽ സെഞ്ച്വറി ഉറപ്പായിരുന്നു, ഇന്ത്യൻ നായകൻ ആ സമയം വന്നപ്പോൾ ഞാൻ ഞെട്ടി; വീണ്ടും ധോണി ആക്രമണവുമായി ഗംഭീർ

മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ എംഎസ് ധോണിയെ കളിയാക്കി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ 97 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ഗൗതം ഗംഭീർ ധോണിയുമായി ബന്ധപ്പെട്ട അഭിപ്രായത്തെ പറഞ്ഞത്. എംഎസ് ധോണി 91 റൺസ് നേടിയപ്പോൾ, യുവരാജ് സിംഗ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നിരുന്നെങ്കിൽ, അദ്ദേഹത്തിന് “തീർച്ചയായും”സെഞ്ച്വറി നേടാൻ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്

ഇന്ത്യയുടെ സ്‌കോർ 114/3 എന്ന നിലയിലാണ് എംഎസ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്, ഗൗതം ഗംഭീറിനൊപ്പം 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗംഭീർ പുറത്തായതിന് ശേഷം, ഇന്ത്യയെ യുവരാജ് സിംഗ് 24 പന്തിൽ 21 റൺസ് സഹായത്തോടെ ഇന്ത്യൻ നായകൻ വിജയവര കടത്തുക ആയിരുന്നു. ധോണി ഫൈനലിൽ നേടിയ സിക്സ് ഇന്നും ആരാധകർ ഓർത്തിരിക്കുന്നതാണ്.

ടൂർണമെന്റിലെ മികച്ച ഫോം കാണിക്കാതിരുനിട്ടും , ഗൗതം ഗംഭീറുമായി ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷൻ തുടരാൻ ആഗ്രഹിച്ചതുകൊണ്ടാണ് ധോണി യുവരാജിനെക്കാൾ മുന്നിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു, ശ്രീലങ്കയുടെ ബൗളിംഗ് ആക്രമണത്തിൽ മൂന്ന് ഓഫ് സ്പിന്നർമാർ ഉണ്ടായിരുന്നു എന്നതും ധോണി ഓർത്തു.

അടുത്തിടെ ന്യൂസ് 24-ൽ സംസാരിച്ച ഗംഭീർ, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ യുവരാജ് വന്നിരുന്നെങ്കിൽ ഫൈനലിൽ സെഞ്ച്വറി നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു, ധോണി അഞ്ചാം നമ്പറിൽ വരുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.

2011 ലോകകപ്പ് ഫൈനലിൽ എംഎസ് ധോണിക്ക് പകരം യുവരാജ് സിംഗ് ബാറ്റ് ചെയ്യാൻ വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും സെഞ്ച്വറി ലഭിക്കുമായിരുന്നു. ടൂർണമെന്റിൽ യുവരാജ് നല്ല ഫോമിലായിരുന്നു. ഞാൻ പറഞ്ഞതുപോലെ, അഞ്ചാം നമ്പറിൽ ധോണിയെ കണ്ടപ്പോൾ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു – എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, എംഎസ് 90-ഓളം റൺസ് നേടി, പക്ഷേ യുവി അവൻ ബാറ്റ് ചെയ്യുന്ന രീതിയിൽ തീർച്ചയായും സെഞ്ച്വറി നെടുമായിരുന്നു.” ഗംഭീർ പറഞ്ഞു.

Latest Stories

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം