രാവിലെ ഭക്ഷണം കഴിച്ച ക്ഷീണത്തിൽ ടേപ്പുമായി അളവെടുക്കാൻ പോയാൽ ഇതായിരിക്കും അവസ്ഥ, നാണംകെട്ട് പാകിസ്ഥാൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാകിസ്ഥാൻ ക്രിക്കറ്റ് ഇങ്ങനെയാണ്, ലോകത്തിൽ വേറെ ഒരു രാജ്യത്തിനും അവകാശപ്പെടാൻ ഇല്ലാത്ത മണ്ടത്തരങ്ങളുടെ പരമ്പര ഫീൽഡിൽ പുറത്തെടുത്ത ടീമിന്റെ അടുത്ത ഐറ്റം റെഡി. പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ, ഓൺ-ഫീൽഡ് അമ്പയർമാരായ അലീം ദാറും റാഷിദ് റിയാസും കളിയുടെ മധ്യത്തിൽ 30-യാർഡ് സർക്കിളിന്റെ അളവ് മാറ്റാൻ മാച്ച്‌ഡേ സ്റ്റാഫിനോട് ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോൾ താരം . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തൽക്ഷണം വൈറലായി, മത്സരത്തിന്റെ മധ്യത്തിൽ ഇത്തരമൊരു തീരുമാനം എടുക്കാമോ എന്ന് പലരും ആശ്ചര്യപ്പെടുന്നു. എന്നിരുന്നാലും, കിവീസ് ടീം 4/0 എന്ന നിലയിൽ ആദ്യ ഓവറിൽ നിൽക്കുമ്പോ അമ്പയറുമാർ തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുക ആയിരുന്നു.

പാകിസ്ഥാൻ നായകൻ ബാബർ അസമും ആശയക്കുഴപ്പത്തിലായിരുന്നെന്നും കമന്റേറ്റർമാരും ആശയക്കുഴപ്പത്തിലായിരുന്നെന്നും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇതുപോലൊന്ന് താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ കിവി ക്രിക്കറ്റ് താരം ഗ്രാന്റ് എലിയട്ടും പരാമർശിച്ചു. എന്നിരുന്നാലും, കുറച്ച് മിനിറ്റുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചതിനാൽ ടോം ലാഥം നയിക്കുന്ന കിവീസ് ടീം കൂടുതൽ പരാതിപ്പെട്ടില്ല.

ഈ ക്ലിപ്പിനോട് പ്രതികരിച്ചുകൊണ്ട് നിരവധി ആരാധകരും മത്സരത്തിന്റെ മധ്യത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് ചോദ്യം ചെയ്യുന്നുണ്ട്, മറ്റുള്ളവർ അവരുടെ മോശം മാനേജ്മെന്റിനെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളുകയായിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം