സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. സഞ്ജു സാംസന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്നലെ ആരാധകർ സാക്ഷിയായത്. 50 പന്തിൽ 4 സിക്‌സും 12 ഫോറും അടക്കം 97* റൺസാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ പ്രകടനം കൊണ്ട് വിമർശകർക്കുള്ള മറുപടിയും കൊടുത്തിരിക്കുകയാണ് താരം. മത്സരത്തിലെ താരമായതും സഞ്ജു തന്നെ.

ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റൺസെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നാണ്. അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്‍റെ പ്ലാനിൽ ഭാഗമായി മാറിയിരിക്കുന്നു. ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജു ഇന്ത്യയുടെ പദ്ധതികളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇടംകൈയ്യൻ ബാറ്റർമാർ ഓഫ് സ്പിന്നിന് മുന്നിൽ പതറിയതും അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും സഞ്ജുവിനായി വഴിതുറന്നു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നെങ്കിൽ സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് പരിഗണിക്കില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

Latest Stories

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ

ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

യുവതിപ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ല: വി. എൻ വാസവൻ

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ ആകെ മരണസംഖ്യ 555; കണക്ക് പുറത്തുവിട്ട് റെഡ് ക്രസന്റ്

'ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം'; യുവതീപ്രവേശനത്തിൽ പഴയ നിലപാട് തിരുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്