RCB VS PBKS: ആര്‍സിബി- പഞ്ചാബ് ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചാല്‍ ആര് കിരീടം നേടും, ഒന്നുകില്‍ ഇങ്ങനെ സംഭവിക്കും, അല്ലെങ്കില്‍ ആ ടീം ജയിക്കും

ഐപിഎല്‍ ഫൈനലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുക. ഇത്തവണ പുതിയൊരു ഐപിഎല്‍ കിരീടജേതാക്കളെയാണ് ആര്‍സിബി-പഞ്ചാബ് പോരാട്ടശേഷം ലഭിക്കുക. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടത്തിനായാണ് ഇരുടീമുകളും ഇറങ്ങുന്നത്. മൂന്ന് തവണയാണ് ഐപിഎല്‍ ഫൈനലില്‍ ബെംഗളൂരു ടീം റണ്ണേഴ്‌സപ്പ് ആയിട്ടുളളത്. പഞ്ചാബ് ഒരുതവണ ഫൈനല്‍ വരെ എത്തി തോറ്റു.

ഇത്തവണ ക്വാളിഫയര്‍ 1ല്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലിന് നേരിട്ട് യോഗ്യത നേടിയത്. ക്വാളിഫയര്‍ 2ല്‍ മുംബൈയെ തോല്‍പ്പിച്ച് പഞ്ചാബും കലാശപോരാട്ടത്തിന് യോഗ്യത നേടി. ഇന്ന് ഫൈനല്‍ ദിവസം മഴ പെയ്ത് മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഏത് ടീമായിരിക്കും കിരീടം നേടുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫൈനലിനെ മഴ ബാധിക്കുകയാണെങ്കില്‍ റിസര്‍വ് ഡേയിലേക്ക് മത്സരം മാറ്റും. എന്നാല്‍ മഴ കുറഞ്ഞ് മത്സരം നടത്താനാവുമോ എന്ന കാര്യത്തില്‍ അംപയര്‍മാരുടെയും ഗ്രൗണ്ട് സ്റ്റാഫ്‌സിന്റെയും കയ്യിലായിരിക്കും ഭാഗത്തായിരിക്കും പൂര്‍ണ നിയന്ത്രണവും.

മിക്കവാറും എന്ത് വന്നാലും ഇന്നുകൊണ്ടുതന്നെ ഫൈനല്‍ പൂര്‍ത്തിയാക്കാനാവും അവരുടെ ശ്രമം. മഴ പെയ്ത് സമയം വൈകുന്ന സാഹചര്യത്തില്‍ എക്‌സ്ട്രാ സമയമായി 120 മിനുറ്റ് അനുവദിക്കാന്‍ സാധ്യതയുണ്ട്. ഫൈനലില്‍ ഒരു ഫലം ലഭിക്കുന്നതിന് അഞ്ച് ഓവറുകളെങ്കിലും ഇരുടീമുകള്‍ക്കും നല്‍കും. മഴ കാരണം ഫൈനല്‍ റിസര്‍വ് ഡേയിലേക്ക് മാറ്റിവച്ച് ആ ദിവസവും കളി നടന്നില്ലെങ്കില്‍ പഞ്ചാബ് കിങ്‌സിനെ ജേതാക്കളായി പ്രഖ്യാപിക്കും. ലീഗ് സ്റ്റേജില്‍ പോയിന്റ് ടേബിളില്‍ ആര്‍സിബിയേക്കാള്‍ മുന്നില്‍ ഫിനിഷ് ചെയ്തതുകൊണ്ടാണ് പഞ്ചാബിനെ ഇങ്ങനെ ജേതാക്കളാക്കുക. ലീഗ് സ്റ്റേജില്‍ 19 പോയിന്റാണ് ഇരുടീമിനും ലഭിച്ചതെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് മുന്നിലെത്തുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ