കണക്കുകള്‍ നോക്കാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് ഇയാളുടേതായിരിക്കും!

തൊണ്ണൂറുകളുടെ അവസാന പകുതിയില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിലേക്കുളള വരവോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു നവോന്മേഷം തന്ന വ്യക്തിയായിരുന്നു റോബിന്‍ സിംഗ്.

ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാര്‍ പുറത്താകുമ്പോഴെല്ലാം അന്ന് നമ്മള്‍ അടുത്തിരിക്കുന്നവനോട് പറയാറുണ്ടായിരുന്നു ‘ നില്‍ക്കൂ., റോബിന്‍ സിങ്ങ് ഇറങ്ങാനുണ്ട് ‘ എന്ന്. അത് വരെയും ഒരു സിക്‌സര്‍ പോലും പിറക്കാത്ത ഒരു മത്സരമായിരുന്നുവെങ്കില്‍ നമ്മള്‍ അന്ന് പറയാറുണ്ടായിരുന്നു ‘റോബിന്‍ സിംഗ് വരട്ടെ’ എന്ന്.

ഒരു ബാറ്റിങ്ങ് തകര്‍ച്ച നേരിടുന്ന ഘടത്തിലോ, അല്ലെങ്കില്‍ ഒരു സ്‌ട്രോങ് ചേസിങ് ഘട്ടത്തിലോ ഉള്ള പ്രഷര്‍ സിറ്റുവേഷനില്‍ ഒരു ബാറ്റുമായി വന്ന് ഇന്ത്യന്‍ വിജയ പ്രതീക്ഷകളെ തിരികെ കൊണ്ട് വരുന്ന ഒരു പോരാട്ട വാഹകനായ റോബിന്‍ സിംഗിനെ നമ്മള്‍ കണ്ടിട്ടുണ്ടായിരുന്നു.

സാഹചര്യത്തിനനുസരിച്ച് എവിടെയും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു റിയല്‍ ഫ്‌ലോട്ടര്‍….
അജയ് ജഡേജയുമൊത്തുള്ള രക്ഷാപ്രവര്‍ത്തനങ്ങളും, വിക്കറ്റിനിടയിലെ മിന്നുന്ന ആ ഓട്ടവും, ക്രീസിലെ നിന്ന നില്‍പില്‍ തന്നെ സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ക്യാച്ചിങ് പ്രാക്ടീസ് നല്‍കിയിരുന്ന ആ തൂക്കിയടികളുമൊക്കെ.. പിന്നെ, എല്ലാം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ച് നടക്കുമ്പോള്‍ പതിവായി കാണുന്ന ചെളിയില്‍ പുരണ്ടിരിക്കുന്ന ഇന്ത്യന്‍ ജേഴ്‌സിയും..

സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞതോടൊപ്പം, ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഫീല്‍ങ്ങില്‍ ഒരു പുതുമയും കൊണ്ട് വന്ന വ്യക്തി കൂടിയാണ് റോബിന്‍ സിങ്.  അക്കാലത്തെ സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ അസ്തമിച്ചിരുന്ന ഒരു മത്സരത്തെ തുടര്‍ന്നും വീക്ഷിക്കാനും, പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാനും ഒരു കാരണം കിട്ടിയതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റോബിന്‍ സിംഗ് എന്ന ചൈതന്യമുള്ള പോരാളിയുടെ സാന്നിധ്യം..

കണക്കുകള്‍ നോക്കാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു കളിക്കാരനെ ഇതിഹാസമായി കാണുന്നുണ്ട് എങ്കില്‍ അതില്‍ ആദ്യ പേര് തന്നെ റോബിന്‍ സിംഗിന്റേതായിരിക്കും.. സെപ്റ്റംബര്‍ 14 റോബിന്‍ സിംഗിന്റെ 60- മത് ജന്മദിനം, ആശംസകള്‍..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി