ആ താരം വിചാരിച്ചാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ ഇരിക്കും, അവന്റെ ഫോം അതിനിർണായകം: മുഹമ്മദ് അസ്ഹറുദ്ദീൻ

രോഹിത് ശർമ്മ നിലവിലെ ഫോം നിലനിർത്തിയാൽ ചാമ്പ്യൻസ് ട്രോഫി നേടാനുള്ള ശക്തമായ സാധ്യതയാണ് ഇന്ത്യക്കുള്ളതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. എല്ലാ ഫോർമാറ്റുകളിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയും മോശം ഫോമിലൂടെയും കടന്നു പോയിരുന്ന രോഹിത്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ തൻ്റെ 32-ാം സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവ് നടത്തി. ഈ ഇന്നിംഗ്‌സിന് മുമ്പ്, ഇന്ത്യൻ നായകൻ തൻ്റെ മുമ്പത്തെ 16 ഇന്നിങ്സിൽ നിന്ന് 166 റൺസ് മാത്രമാണ് നേടിയത്.

76 പന്തിൽ 12 ബൗണ്ടറിയും 7 സിക്സും പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ അദ്ദേഹത്തിൻ്റെ ഇന്നിംഗ് നിർണായക പങ്ക് വഹിച്ചു. പിടിഐയോട് സംസാരിച്ച അസ്ഹറുദ്ദീൻ രോഹിതിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവിനെ പ്രശംസിച്ചു, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള മികച്ച സമയത്താണ് ഇത് വന്നതെന്ന് ഊന്നിപ്പറഞ്ഞു.

“വിജയകരമായ ചാമ്പ്യൻസ് ട്രോഫിക്കായി രോഹിത് ശർമ്മയ്ക്ക് ആശംസകൾ. ടൂർണമെൻ്റിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച സമയത്താണ് അദ്ദേഹത്തിൻ്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്-അസ്ഹറുദ്ദീൻ പറഞ്ഞു. ഇതിനിടയിൽ, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും രോഹിത് മറികടന്നു. രോഹിതിൻ്റെ സ്ഥിരോത്സാഹത്തെ അസ്ഹറുദ്ദീൻ അഭിനന്ദിച്ചു.

“പ്രയാസകരമായ സമയങ്ങളിൽ പോലും തളരാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. അവൻ കഴിഞ്ഞ ദിവസം അസാധാരണമായി കളിച്ചു. റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്. സച്ചിൻ ടെണ്ടുൽക്കറുടെ നാഴികക്കല്ല് മറികടന്നതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ഫോം തുടരുമെന്നും ചാമ്പ്യൻസ് ട്രോഫിയിൽ മികവ് പുലർത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ