അങ്ങനെ വന്നാൽ കോഹ്‌ലിക്ക് ലോകകപ്പ് ടീമിൽ സ്ഥാനമില്ല, സൂപ്പർ താരം അത് ചെയ്യാതെ തരമില്ല; മാത്യു ഹെയ്ഡൻ പറയുന്നത് ഇങ്ങനെ

ബുധനാഴ്ച അയർലൻഡിനെതിരായ ടി20 ലോകകപ്പ് ഓപ്പണറിനായി ഇന്ത്യ തയ്യാറെടുക്കുമ്പോൾ, ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിനെ കുറിച്ച് ശക്തമായ അഭിപ്രായവുമായി മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്‌ഡൻ. മധ്യനിരയെ നിയന്ത്രിക്കാൻ രോഹിത് ശർമ്മ നാലാം നമ്പറിൽ കൂടുതൽ ഫലപ്രദമായ ബാറ്റിംഗ് നടത്തുമെന്ന് അഭിപ്രായപ്പെടുന്ന ഹെയ്ഡൻ വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണമെന്ന് വിശ്വസിക്കുന്നു.

ടി20യിൽ ഓപ്പണർ എന്ന നിലയിലും മൂന്നാം നമ്പറിലും മികച്ച റെക്കോർഡുള്ള കോഹ്‌ലി അടുത്തിടെ ഐപിഎൽ 2024 ൽ ഓറഞ്ച് ക്യാപ്പ് നേടിയിരുന്നു, ഇത് ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്യാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ കൂട്ടി . ഇതൊക്കെയാണെങ്കിലും, ഓപ്പണിംഗ് ജോഡികളായി രോഹിത്-യശസ്വി ജയ്‌സ്വാൾ സഖ്യത്തെയും ഇന്ത്യ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

ESPNcriinfo-യുമായുള്ള ഒരു സംഭാഷണത്തിൽ, എതിർ ലെഗ്-സ്പിന്നർമാരെ ഫലപ്രദമായി നേരിടാൻ ഓർഡറിന് മുകളിൽ ഇടത്-വലത് കോമ്പിനേഷൻ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഹെയ്ഡൻ ഊന്നിപ്പറഞ്ഞു. “നിങ്ങൾക്ക് ഒരു ഇടത്-വലത് കോമ്പിനേഷൻ ഉണ്ടായിരിക്കണം. നിങ്ങൾക്ക് തുടർച്ചയായി അഞ്ച് വലംകൈയ്യന്മാർ ഉണ്ടാകില്ല. ഓസ്‌ട്രേലിയ സാമ്പയോട് സലാം പറയും. കോഹ്‌ലി ഓപ്പൺ ചെയ്യണം അല്ലെങ്കിൽ അവൻ എൻ്റെ ടീമിൽ കളിക്കില്ല. അവൻ നല്ല ഫോമിലാണ് കാളികുനത്. രോഹിത് ഒരു ബഹുമുഖ പ്രതിഭയാണ്. അദ്ദേഹത്തിന് ടി20 ഐ ക്രിക്കറ്റ് ബാറ്റിങ്ങിൽ വിജയകരമായ റെക്കോർഡുണ്ട്, കൂടാതെ മധ്യനിരയിൽ നിന്ന് ബാറ്റിംഗ് ഗ്രൂപ്പിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും,” ഹെയ്ഡൻ വിശദീകരിച്ചു.

ടി20 ലോകകപ്പിലെ കോഹ്‌ലിയുടെ റെക്കോർഡ് അസാധാരണമാണ്, 27 മത്സരങ്ങളിൽ നിന്ന് 81.50 ശരാശരിയിൽ 1141 റൺസുമായി ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമാണ് നിലവിൽ താരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ