ആ വാക്ക് സഞ്ജു കേട്ടിരുന്നെങ്കില്‍ ഇന്ത്യയില്‍ വന്ന് ക്യാപ്റ്റന്‍ ആയി ലോക കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം വരെ ലഭിച്ചേനെ!

ആഷിഷ് മനോജ്

സഞ്ജു സാംസണ്‍, മലയാളികളുടെ പ്രിയങ്കരന്‍, നമ്മുടെ ഒക്കെ അഭിമാന താരം. സഞ്ജുവിനേ പറ്റി പറയുക ആണ് എങ്കില്‍ ചെറുപ്പത്തില്‍ നിന്ന് തന്നെ തുടങ്ങണം. ഡല്‍ഹിയില്‍ ആയിരുന്ന സമയം സഞ്ജുവും ഇപ്പോള്‍ ഫീല്‍ഡ് ഔട്ട് ആയ വിരാട് കോഹ്ലിയും ഒരേ ഗ്രൗണ്ടില്‍ ആയിരുന്നു കളിച്ചിരുന്നത്.

അങ്ങനെ ഇവര്‍ കളിക്കുന്നതിന് ഇടയില്‍ അവിടെ സന്ദര്‍ശനത്തിന് വന്ന ഇയാന്‍ ബിഷപ്പ് സഞ്ജു ഒരു പുള്‍ ഷോട്ട് കളിക്കുന്നത് കണ്ട് അമ്പരന്ന് നിന്നു. കോഹ്ലിയുടെ ബാറ്റിംഗ് അദ്ദേഹം കണ്ടിരുന്നു എങ്കിലും സഞ്ജു ആണ് അദ്ദേഹത്തെ പിടിച്ച് ഇരുത്തിയത്.

കളി കഴിഞ്ഞ് ആ കുട്ടിയോട് നീ ആരാണ് എന്താണ് നിന്റെ പേര്, നിനക്ക് ഞാന്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കാന്‍ ഉള്ള സാഹചര്യം ചെയ്ത് തരട്ടെ എന്ന് ചോദിക്കുക ഉണ്ടായി. പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അയാള്‍ തായ്യാരായിരുന്നില്ല. ഒരു പക്ഷെ അവിടെ പോയിരുന്നു എങ്കില്‍ ഇപ്പോള്‍ ഗെയിലിനേ പോലെ അല്ലെങ്കില്‍ വിവ്‌നേ പോലെ ഒരു അറിയപ്പെടുന്ന കളിക്കാരന്‍ ആയേനെ.

എന്തിന് അതികം പറയുന്നു ഒരു പക്ഷെ 2016 ടി20 ലോക കപ്പ് ഇന്ത്യയില്‍ വന്ന് ക്യാപ്റ്റന്‍ ആയി ഉയര്‍ത്താന്‍ ഉള്ള ഭാഗ്യം വരെ ലഭിച്ചേനെ. പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അത്ര നീച ഹൃദയന്‍ ഒന്നും അല്ല സഞ്ജു. ഇടയില്‍ വീണു കിട്ടുന്ന അവസരങ്ങളില്‍ തട്ടി വീഴാതെ പിടിച്ച് കയറി പോകാന്‍ കഴിയട്ടെ അവന്..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ