സഞ്ജു അത് ചെയ്തിരുന്നെങ്കില്‍ തലവര തന്നെ മാറിയേനെ, പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അയാള്‍ തയ്യാറായിരുന്നില്ല!

ആഷിഷ് മനോജ്

സഞ്ജു സാംസണ്‍, മലയാളികളുടെ പ്രിയങ്കരന്‍, നമ്മുടെ ഒക്കെ അഭിമാന താരം. സഞ്ജുവിനേ പറ്റി പറയുക ആണ് എങ്കില്‍ ചെറുപ്പത്തില്‍ നിന്ന് തന്നെ തുടങ്ങണം. ഡല്‍ഹിയില്‍ ആയിരുന്ന സമയം സഞ്ജുവും ഇപ്പോള്‍ ഫീല്‍ഡ് ഔട്ട് ആയ വിരാട് കോഹ്ലിയും ഒരേ ഗ്രൗണ്ടില്‍ ആയിരുന്നു കളിച്ചിരുന്നത്.

അങ്ങനെ ഇവര്‍ കളിക്കുന്നതിന് ഇടയില്‍ അവിടെ സന്ദര്‍ശനത്തിന് വന്ന ഇയാന്‍ ബിഷപ്പ് സഞ്ജു ഒരു പുള്‍ ഷോട്ട് കളിക്കുന്നത് കണ്ട് അമ്പരന്ന് നിന്നു. കോഹ്ലിയുടെ ബാറ്റിംഗ് അദ്ദേഹം കണ്ടിരുന്നു എങ്കിലും സഞ്ജു ആണ് അദ്ദേഹത്തെ പിടിച്ച് ഇരുത്തിയത്.

കളി കഴിഞ്ഞ് ആ കുട്ടിയോട് നീ ആരാണ് എന്താണ് നിന്റെ പേര്, നിനക്ക് ഞാന്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കാന്‍ ഉള്ള സാഹചര്യം ചെയ്ത് തരട്ടെ എന്ന് ചോദിക്കുക ഉണ്ടായി. പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഒരു പക്ഷെ അവിടെ പോയിരുന്നു എങ്കില്‍ ഇപ്പോള്‍ ഗെയിലിനേ പോലെ അല്ലെങ്കില്‍ വിവ്‌നേ പോലെ ഒരു അറിയപ്പെടുന്ന കളിക്കാരന്‍ ആയേനെ.

എന്തിന് അധികം പറയുന്നു, ഒരു പക്ഷെ 2016 ടി20 ലോക കപ്പ് ഇന്ത്യയില്‍ വന്ന് ക്യാപ്റ്റന്‍ ആയി ഉയര്‍ത്താന്‍ ഉള്ള ഭാഗ്യം വരെ ലഭിച്ചേനെ. പക്ഷേ പിറന്ന നാടിനെ ഉപേക്ഷിച്ച് പോകാന്‍ അത്ര നീച ഹൃദയന്‍ ഒന്നും അല്ല സഞ്ജു. ഇടയില്‍ വീണു കിട്ടുന്ന അവസരങ്ങളില്‍ തട്ടി വീഴാതെ പിടിച്ച് കയറി പോകാന്‍ കഴിയട്ടെ അവന്..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം