'ഓപ്പണറായി രോഹിത്തെങ്ങാനും വിജയിച്ചാല്‍ ടീം ഇന്ത്യ അസാദ്ധ്യമായതെല്ലാം നേടും'

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ നടത്തുന്ന ഏറ്റവും പുതിയ പരീക്ഷണമാണ് ഓപ്പണറായി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മയെ അവതരിപ്പിക്കുന്നത്. ഇതുവരെ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാത്ത രോഹിത്ത് ഈ പരീക്ഷണം എങ്ങനെ അതിജീവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

അതെസമയം രോഹിത്തെങ്ങാനും ഓപ്പണറായി വിജയിച്ചാല്‍ അത് ടെസ്റ്റില്‍ ടീം ഇന്ത്യ എഴുതുന്ന പുതുചരിത്രമായിരിക്കുമെന്ന് ഈയടുത്ത് പുറത്താക്കപ്പെട്ട ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ നിരീക്ഷിക്കുന്നു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുമ്പോഴാണ് രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കുന്ന കാര്യത്തില്‍ ബംഗാര്‍ മനസ്സ് തുറന്നത്.

“ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ ഇപ്പോള്‍ രോഹിത്തിന് അവസരമില്ല. ഓപ്പണറാകുക എന്നത് രോഹിത്തിനെ സംബന്ധിച്ച് പുതിയ വെല്ലുവിളിയാണ്. എന്തുകൊണ്ടെന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ രോഹിത്ത് അധികം കഴിവ് തെളിച്ചിട്ടില്ല. എന്നാല്‍ അവനുളള ഗുണമെന്തെന്നാല്‍ പ്രയാസമേറിയ പന്തുകള്‍ പോലും ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍  കഴിയും എന്നതാണ്. അതിനായി അവന് ബാറ്റ് തിരിക്കേണ്ട ആവശ്യവുമില്ല. ആ ശൈലി മാനസികമായി ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും” ബംഗാര്‍ പറയുന്നു.

“അവന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഓപ്പണിംഗ് സ്ഥാനത്ത് കഴിവ് തെളിക്കാന്‍ കഴിഞ്ഞാല്‍ അത് ടീമിന് വലിയ സഹായകരമാകും. അതിന്റെ ഫലം നമുക്ക് കഴിഞ്ഞ കാലങ്ങളില്‍ എത്തിപ്പിടിക്കാനാകാത്ത വിജയലക്ഷ്യങ്ങള്‍ വരെ മറികടക്കാനുളള കരുത്ത് നല്‍കും എന്നതാണ്” ബംഗാര്‍ കൂട്ടിചേര്‍ത്തു.

സ്വന്തം ശൈലിയില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കുക എന്നതാണ് ടെസ്റ്റ് ഓപ്പണറായി വിജയിക്കാന്‍ രോഹിത്തിനെ സഹായിക്കുകയെന്നും ബംഗാര്‍ കൂട്ടിചേര്‍ത്തു.

മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കുക. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ടി20 പരമ്പരയും കളിക്കുന്നുണ്ട്.

Latest Stories

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ