മായന്തി മോൾക്ക് അത്ര നിർബന്ധം ആണെങ്കിൽ ഏഷ്യാ കപ്പ് എന്ന പേര് മാറ്റിയിട്ട് ഇന്ത്യ കപ്പ് എന്നിടാം, മായന്തി ലാങ്കറോട് കലിപ്പിൽ അക്രം; വീഡിയോ

പാകിസ്ഥാൻ ബൗളിംഗ് ഇതിഹാസം വസീം അക്രം അപൂർവ്വമായി മാത്രമേ ദേഷ്യം പ്രകടിപ്പിക്കാറുള്ളു, എന്നാൽ അടുത്തിടെ നടന്ന ഒരു ക്രിക്കറ്റ് ഷോയിൽ അദ്ദേഹം പ്രകോപിതനായി കാണപ്പെട്ടു.

ഷാർജയിൽ നടക്കുന്ന പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിന് മുന്നോടിയായി മായന്തി ലാംഗർ ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം സഞ്ജയ് മഞ്ജരേക്കറിനോട് ആ ഉത്തരം പറയാനുള്ള അവസരം കൊടുക്കുക ആയിരുന്നു.

മായന്തി ലാംഗർ: “ഇന്ത്യ ഒരുപാട് വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടപ്പെട്ട് , അതിനാൽ നിങ്ങൾ (ഡെത്ത് ഓവറിലേക്ക് വരുമ്പോൾ ) വിക്കറ്റുകൾ കൈയിലില്ല. ലോകകപ്പ് വരെ ഇത് തുടരുകയാണോ?”

വസീം അക്രം: “നിങ്ങൾ തന്നെ പറയുക സഞ്ജയ്!”

മായന്തി ലാംഗർ: “ഇല്ല വാസിം, നിങ്ങൾ എന്താണ് പറയുന്നതെന്ന് എനിക്ക് കേൾക്കണം.”

വസീം അക്രം: “രോഹിത് ശർമ്മ ബുദ്ധിമുട്ടുന്നതായി കാണുന്നുണ്ട്. മറ്റ് രണ്ട് ടീമുകൾ അല്ലെ ഇന്ന് കളിക്കുന്നത്. ഞാൻ ഇന്നലെ ഇന്ത്യക്കുറിച്ച് പകൽ മുഴുവൻ ചർച്ച ചെയ്തു. ഇന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് കളിക്കുന്നത്. കൂടുതൽ ഒന്നും പറയാനില്ല, സഞ്ജയ് തന്നെ പറയുക ബാക്കി .”

അഫ്ഗാനിസ്ഥാൻ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച പാകിസ്താന്റെ എതിരാളികൾ ശ്രീലങ്കയാണ്.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന