ഇന്ത്യക്ക് ലോകകപ്പ് ജയിക്കണോ, ആ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ സമ്മതിക്കരുത്: ഡാനിഷ് കനേരിയ

ടി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ വരും മാസങ്ങളിൽ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയുടെ ജോലിഭാരം ഇന്ത്യ കൈകാര്യം ചെയ്യണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2024 ന്റെ വരാനിരിക്കുന്ന സീസണിൽ ബുംറയ്ക്ക് വീണ്ടും പരിക്കേൽക്കില്ലെന്ന് ഉറപ്പാക്കാൻ മുംബൈ ഇന്ത്യൻസ് (എംഐ) കുറച്ച് മത്സരങ്ങളിൽ അദ്ദേഹത്തിന് വിശ്രമം നൽകുന്നത് പരിഗണിക്കണമെന്ന് കനേരിയ അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറഞ്ഞു.

“ജസ്പ്രീത് ബുംറയ്ക്ക് പരുക്ക് സാധ്യതയുള്ളതിനാൽ അദ്ദേഹത്തിന് ഒരു നീണ്ട കരിയർ ഉണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യ അതീവ ശ്രദ്ധയോടെ നിൽക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യൻസ് അത് മനസിലാക്കുകയും അദ്ദേഹത്തെ ഐപിഎല്ലിൽ കുറച്ച് മത്സരങ്ങൾ കളിക്കാൻ അനുവദിക്കുകയും വേണം. ഐപിഎല്ലിൽ കളിച്ചതിന്റെ ക്ഷീണം ബുംറയെയും ഇന്ത്യയെയും വളരെ മോശമായി ബാധിക്കാൻ പാടില്ല. അദ്ദേഹം ടീം ഇന്ത്യയുടെ ഒരു മുതൽക്കൂട്ടാണ്, തലമുറയിലെ പ്രതിഭയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിൽ ആയതിനാൽ ഏറെ കാലം കളത്തിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തി . ഇതേ കാരണത്താൽ 2022 ലെ ടി20 ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയതിന് ശേഷം 30 കാരനായ താരം മികച്ച ഫോമിലാണ്. 2023 ഏകദിന ലോകകപ്പിലും അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര എവേ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കാര്യമായ സ്വാധീനം ചെലുത്തി.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം