എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈയുടെ പ്ലെഓഫ് സാധ്യതകൾ കൂടി. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്.

52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റണ്‍സെടുത്തു. ഇപ്പോഴിതാ വിജയത്തിന് ശേഷം സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്.

‘സെഞ്ച്വറി നേടുക എന്നത് വളരെ പ്രേത്യേകത നിറഞ്ഞ ഒന്നാണ്. അത് നേടാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു. എന്റെ പാർട്ട്ണർ നന്നായി കളിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഒരു മത്സരം വിജയിപ്പിക്കുന്നതിലൂടെ നമുക്ക് കോൺഫിഡൻസും സന്തോഷവും സംതൃപ്തിയും നൽകും. ഇനിയുമുണ്ടല്ലോ മത്സരങ്ങൾ അപ്പോൾ നമുക്ക് നോക്കാം’ സഞ്ജു പറഞ്ഞു.

Latest Stories

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ