'ഇനി ഇവിടെ നിന്നാൽ ജയ്ഷാ കളിയാക്കും'; തോൽക്കുന്നതിന് മുൻപ് സ്ഥലം വിട്ട് മൊഹ്സിന് നഖ്‌വി

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിട്ടിരിക്കുകയാണ്. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു.

ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടമായി. പിന്നീട് ഇഷാൻ കിഷൻ 40 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 77 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ സൂര്യകുമാർ യാദവ് 32 റൺസും, ശിവം ദുബൈ 27 റൺസും, തിലക് വർമ്മ 25 റൺസും നേടിയതോടെ ഇന്ത്യൻ സ്കോർ 175-ൽ തീർന്നു.

ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. കൂടാതെ കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റുൾ വീതവും വീഴ്ത്തി.

Latest Stories

ആധാറില്‍ അടിമുടി പരിഷ്‌കരണത്തിന് യുഡായ്; പേര്, വിലാസം, നമ്പര്‍ എന്നിവ മാറ്റി ഫോട്ടോയും ക്യൂആര്‍കോഡും മാത്രം ഉള്ള പുതിയ ഡിലൈന്‍ പരിഗണനയില്‍; പുതിയ ആധാര്‍ ആപ്പ് പുറത്ത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന എല്ലാ നിലപാടുകളും സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റെന്ന് എം വി ഗോവിന്ദന്‍; നിലവില്‍ മോദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് പരിമിതികളുണ്ട്

രാജി പിന്‍വലിച്ച് ഭൂപന്‍ ബോറ, രാഹുല്‍ ഗാന്ധി ഇടപെട്ടു; ഗൗരവ് ഗോഗോയിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സമവായം

അസമില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടിവിട്ടു; അസം കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവും പാര്‍ട്ടി വിട്ടെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത, ക്യാമ്പിലെത്തിക്കാന്‍ ചരട് വലി തുടങ്ങി

സ്ത്രീ വോട്ട് ഭൂപടം മാറ്റുമ്പോൾ: ദക്ഷിണേഷ്യയിൽ ജനാധിപത്യത്തിന്റെ പുതിയ രേഖകൾ

സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 14നകം ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാടറിയിക്കണം; സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍

പിആര്‍ പാളി, നാണക്കേടില്‍ വലഞ്ഞ് സിപിഎം; എം വി ഗോവിന്ദന്റെ യാത്രയില്‍ മൊയ്തീനെ കൊണ്ട് പണം പറഞ്ഞു കൊടുപ്പിച്ചത്; 'പറഞ്ഞപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു'

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ പുതിയ 9 അംഗ ബെഞ്ച് വാദം കേള്‍ക്കും; ഏപ്രില്‍ 7 മുതല്‍ 22 വരെ; നിര്‍ണായകം സംസ്ഥാന സര്‍ക്കാര്‍ നിലപാട്, യുവതീ പ്രവേശനത്തെ എതിര്‍ത്ത് കേന്ദ്രം

ഇന്ത്യന്‍ പൗരനല്ലെന്ന് കാണിച്ച് കാസര്‍ഗോഡ് സ്വദേശിക്കെതിരെ വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

വിഎസിന്റെ മുന്‍ പിഎ സുരേഷ് മലമ്പുഴയില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും?, വി ഡി സതീശന്റെ പുതുയുഗ യാത്രയിലേക്ക് ക്ഷണം, പ്രഖ്യാപനം ഉണ്ടായേക്കും