ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്‌സ്മാന്മാർക്ക് മാത്രം മതിയെങ്കിൽ ഇതിനെ ട്രോളിക്കോ എല്ലാവരും, അവർക്കും കുറച്ച് പരിഗണന കൊടുക്കണ്ടേ

Aravind Krishna

ജൂലാൻ ഗോസ്വാമിയുടെ യാത്രയയപ്പ് നാണം കെട്ട രീതിയിലാക്കി.ക്രിക്കറ്റിന്റെ സ്പിരിറ്റ് നശിപ്പിച്ചു എന്നൊക്കെ തുടങ്ങി നൂറുകണക്കിന് പോസ്റ്റുകളും കൂടെ അശ്വിനെ ട്രോളിയ പോസ്റ്റുകളും ഒക്കെ അടിച്ചിറക്കുന്നു. എങ്ങനെയാണ് ഹേ ഇത് നിങ്ങക്ക് നാണക്കേട് ആകുന്നത്.

ഒരു ക്രിക്കറ്റ് ഗെയിമിൽ ബാറ്റെർ മാത്രം മതിയോ. കൂടെ കളിക്കുന്നവർക്ക് ഒരു പരിഗണനയും വേണ്ടേ. ക്രീസിൽ നിന്ന് ഒരു ഇഞ്ച് പുറത്തേക്ക് ആയാൽ നോബോൾ വിളിക്കുന്ന ക്രിക്കറ്റിൽ പിച്ചിന്റെ നടുക്ക് വന്നിറങ്ങി സിക്സ് അടിക്കുമ്പോ നമുക്ക് രോമാഞ്ചം വരും. അത് അവസാനിപ്പിക്കാൻ പറയുന്നില്ല പക്ഷെ ബോൾ എറിയുന്നതിനും മുന്നേ ഇറങ്ങി ഓടി അപ്പുറം ചെല്ലാൻ ആണേൽ ബൗളർമാർ എന്തൊത്തിനാ എന്നൊരു ചോദ്യം വരും. എങ്കിൽ പിന്നെ നോൺ സ്‌ട്രൈക്കർ അപ്പുറത്തു പോയി നിൽക്കട്ടെ.

സ്‌ട്രൈക്കർ മാത്രം ഓടിയാൽ മതിയല്ലോ.ഐസിസി കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇത് റണൗട്ട് ആണ്..എന്നിട്ടും ചിലരുടെ കടി മാറുന്നില്ല.എല്ലാവർക്കും ബൗളർമാരെ അടിച്ചു പറത്തണം. അതാണ് ക്രിക്കറ്റ്. അവർക്കും പരിഗണന കൊടുക്കടെ.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ