ടി20 റാങ്കിംഗിലും ഞെട്ടിച്ച് രാഹുല്‍, അമ്പരപ്പിച്ച് അഫ്ഗാന്‍ താരങ്ങള്‍

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങുമായി രണ്ടാം സ്ഥാനത്താണ് രാഹുല്‍. പാക്കിസ്ഥാന്റെ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്തുളളത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് രാഹുലിന് തുണയായത്.

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 224 റണ്‍സടിച്ചാണ് രാഹുല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിയത്. നാല് സ്ഥാനം മുന്നോട്ടു കയറിയ രാഹുലിന് ആകെ 823 പോയിന്റുണ്ട്. 879 പോയിന്റോടെയാണ് ബാബര്‍ അസം ഒന്നാമത് നില്‍ക്കുന്നത്.

അതേസമയം, ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യക്കാര്‍ ആരും ആദ്യ പത്തിലില്ല. എ്ന്നാല്‍ 26 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഭുംറ 11ാം സ്ഥാനത്തെത്തി. ഏകദിനത്തില്‍ ഒന്നാം നമ്പര്‍ ബൗളറാണ് ഭുംറ. അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ 749 പോയിന്റുമായി ഒന്നാമതു നില്‍ക്കുന്ന പട്ടികയില്‍ അഫ്ഗാന്റെ തന്നെ മുജീബുര്‍ റഹ്മാനാണ് (742) രണ്ടാമത്. മിച്ചല്‍ സാന്റ്‌നര്‍, ആദം സാംപ, ഇമാദ് വാസിം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. വാഷിങ്ടണ്‍ സുന്ദര്‍ 22ാം സ്ഥാനത്തും നില്‍ക്കുന്നു.

ടീമുകളുടെ പട്ടികയില്‍ 270 പോയിന്റുമായി പാകിസ്ഥാനാണ് ഒന്നാമത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 265 റേറ്റിങ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്