ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും അദ്ദേഹം ടീമിൽ നിന്നും മാറി നിൽക്കാതെ ധൈര്യത്തോടെ പൊരുതി നേടി തന്ന കിരീടമാണ് ആ ലോകകപ്പ്. ഇപ്പോഴിതാ താരത്തെ ഒഴിവാക്കാൻ അന്നത്തെ സിലക്ടർമാർ തീരുമാനിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്നത്തെ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റണ്‍.

ഗാരി കേസ്റ്റണ്‍ പറയുന്നത് ഇങ്ങനെ:

ദൈവത്തിനു നന്ദി. കാരണം അന്നു എന്തും സംഭവിക്കുമായിരുന്നു. യുവരാജ് സിങ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതൊരു ഐകകണ്‌ഠേനയുള്ള സെലക്ഷനായിരുന്നില്ല. 15 ഓളം കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായി വാദപ്രതിവാദം നടത്തേണ്ടി വന്നു. ഞാനും എംഎസ് ധോണിയും ടീമില്‍ തീര്‍ച്ചയായും യുവരാജ് വേണമെന്നു ആഗ്രഹിച്ചവരാണ്. അദ്ദേഹം ടീമിലേക്കു കൊണ്ടുവരുന്ന അനുഭന സമ്പത്തായിരുന്നു കാരണം. പിന്നീട് ആ ലോകകപ്പ് എങ്ങനൊണ് അവസാനിച്ചതെന്നു നോക്കൂ.

2011ലെ ലോകകപ്പിനു തയ്യാറെടുക്കുന്നതിനായി അന്നത്തെ മെന്റല്‍ കണ്ടീഷനിങ് & സ്ട്രാറ്റെജിക് ലീഡര്‍ഷിപ്പ് കോ്ച്ചായ പാഡി അപ്റ്റണിനൊപ്പം യുവി പ്രവര്‍ത്തിരുന്നതായയും അദ്ദേഹം വെളിപ്പെടുത്തി.

” എനിക്കു യുവരാജിനെ എല്ലായ്‌പ്പോഴും വളരെ ഇഷ്ടമാണ്. ആ തരത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ചില സമയങ്ങളില്‍ എന്നെ അദ്ദേഹം വളരെയധികം നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും എനിക്കു യുവിയെ ഇഷ്ടമായിരുന്നു. അദ്ദേഹം മിടുക്കനാണ്. കളിക്കാനിറങ്ങുമ്പോഴെല്ലാം യുവി സ്‌കോര്‍ ചെയ്യണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കാരണം അദ്ദേഹം ബാറ്റ് ചെയ്യുന്നത് അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. പക്ഷെ യുവിക്കു ഒരു യാത്ര നടത്തേണ്ടി വന്നു, പാഡിക്കാണ് (പാഡി അപ്റ്റണ്‍) അതിന്റെ ക്രെഡിറ്റ്” ഗാരി കേസ്റ്റണ്‍ പറഞ്ഞു,

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”