ഞങ്ങള്‍ക്ക് ഇന്ത്യയെ ഫൈനലില്‍ കിട്ടണം; മലക്കം മറിഞ്ഞ് ശുഐബ് അക്തര്‍, ഓന്ത് തോല്‍ക്കും!

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 സ്‌റ്റേജ് പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത മത്സരഫലങ്ങളായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. അതില്‍ പാകിസ്ഥാനെയായിരുന്നു ഭാഗ്യം ഏറ്റവും അധികം തുണച്ചത്. ഇന്ത്യയോടും സിംബാബ്വെയോടും തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് അവസാന ലാപ്പിലാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ ജീവന്‍വെച്ച് സെമിയില്‍ പ്രവേശിച്ചത്. ഇപ്പോഴിതാ ഇന്ത്യയെ തങ്ങള്‍ക്ക് ഫൈനലില്‍ വെണമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ശുഐബ് അക്തര്‍.

അവര്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായില്ല. നെതര്‍ലന്‍ഡ്‌സിന് നന്ദി. ബാഡി മെഹര്‍ബാനി, ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വീണ്ടും കാണണം. അത് ഇന്ത്യ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.

സെമി ഫൈനലിനു ശേഷം ഒരു വിമാനത്തില്‍ ഇന്ത്യയും മറ്റൊരു വിമാനത്തില്‍ പാകിസ്ഥാനും നാട്ടിലേക്കു തിരികെ വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

ഇങ്ങനൊരു പോരാട്ടം കാണാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇന്ത്യ-പാക് ഫൈനല്‍ വരികയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഐസിസിക്കും കൂടുതല്‍ സന്തോഷം നല്‍കുമെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവാരം താന്‍ പറഞ്ഞ നിലപാടില്‍ മലക്കം മറിഞ്ഞാണ് അക്തറിന്റെ ഈ പുതിയ പ്രസ്താവന. ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ പുറത്താകുമെന്നുമാണ് അക്തര്‍ പറഞ്ഞത്. പാകിസ്ഥാന്റെ സെമി സാദ്ധ്യതകള്‍ അവാസാനിച്ചെന്നു കരുതിയ സമയത്തായിരുന്നു ഈ പ്രസ്താവന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ