RCB UPDATES: ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന ദുരന്ത കളി കളിക്കുവാൻ മോഹം..., സോഷ്യൽ മീഡിയയിൽ തരംഗമായി വിൻ്റേജ് ആർസിബി ചർച്ചകൾ; ടിം ഡേവിഡിനെ ഫ്രോഡ് എന്ന് വിളിച്ച ഫാൻസൊക്കെ ഇപ്പോൾ എവിടെ

ഇന്ന് വലിയ ആവേശം പ്രതീക്ഷിച്ച പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് 96 റൺസ് വിജയലക്ഷ്യം. മഴമൂലം 14 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തു. 26 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആർസിബിയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 18 പന്തിൽ 23 റൺസടിച്ചു. ഈ രണ്ട് പേർ മാത്രമാണ് ആർസിബി നിരയിൽ രണ്ടക്കം കടന്നത്. പഞ്ചാബിനായി അർഷ്ദീപ് സിംഗും മാർക്കോ യാൻസനും യുസ്‌വേന്ദ്ര ചാഹലും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേട് സ്വന്തമായിട്ടുള്ള ആർസിബി ഇന്ന് അതിനേക്കാൾ മോശമായി പുറത്താക്കുമോ എന്നായിരുന്നു ആരാധകരുടെ പേടി. അർഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയൊക്കെ നേടിയെങ്കിലും നാലാം പന്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ( 4 ) മടക്കി അർശ്ദീപ് ആദ്യ വിക്കറ്റ് ടീമിന് സമ്മാനിച്ചു. നായകൻ രജത് പാട്ടീദാർ നന്നായി തുടങ്ങി എങ്കിലും തന്റെ അടുത്ത ഓവറിൽ അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ്‌ലി( 1 ) മടക്കി അർശ്ദീപ് വീണ്ടും പഞ്ചാബ് രക്ഷകനായി. മോശം ഫോം തുടരുന്ന ലിയാം ലിവിംഗ്‌സ്റ്റണെ(4) സേവിയർ ബാർട്‌ലെറ്റും സീസണിൽ ചില നല്ല ഇന്നിങ്‌സുകൾ കളിച്ച ജിതേഷ് ശർമയെ( 2 ) യുസ്‌വേന്ദ്ര ചാഹലും വീഴ്ത്തി. പിന്നാലെ ക്രുനാൽ പാണ്ഡ്യയെയും(1) മനോജ് ഭണ്ഡാകെയെയും(1) വീഴ്ത്തിയ യാൻസൻ ആർസിബിയെ 43-7 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.

ഇതോടെ 49 ലും താഴെയുള്ള സ്‌കോറിൽ ടീം വീഴുമോ എന്നുള്ളത് ആയിരുന്നു ആരാധകരുടെ ആശങ്ക. അതുവരെ ഈ ദുരന്തം എല്ലാം കണ്ടുനിന്ന രജത് 23 റൺ എടുത്ത് മടങ്ങിയപ്പോൾ അവസാനം വാലറ്റത്തിന്റെ സഹായത്തോടെ വമ്പനടികൾ അടിച്ച ടിം ഡേവിഡ് കളിച്ച മികച്ച ഇന്നിംഗ്സ് ആണ് വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഹർപ്രീത് ബ്രാർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സിന്റെ സഹായത്തോടെ നേടിയ 20 റൺസ് ആണ് ബാംഗ്ലൂരിന് തുണയായത്. ഇന്നിങ്സിന്റെ അവസാന പന്ത് നോ ബോൾ ആയതിനാൽ അവിടെ 2 റൺ ഓടി 26 പന്തിൽ അർദ്ധ സെഞ്ച്വറി തികക്കാനും ഡേവിഡിന് ആയി.

എന്തായാലും ഇതാണ് വിൻ്റേജ് ആർസിബി എന്നും ഇതുവരെ സീസണിൽ കണ്ടതൊക്കെ അവരുടെ ഫേക്ക് ഇമേജ് ആണെന്നും ഞാൻ കണ്ടെടാ എന്റെ പഴയ തല്ലിപ്പൊളി ടീമിനെ എന്നും പറഞ്ഞും ഉള്ള ട്രോളുകൾ സജീവമാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്