ധോണിക്ക് പകരക്കാരൻ ഉണ്ടാകില്ല എന്നാണ് ഞാൻ കരുതിയത്, എന്നാൽ അവൻ...; യുവതാരത്തെക്കുറിച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ എംഎസ് ധോണിയേക്കാൾ മികച്ച താരമാണ് ഋഷഭ് പന്ത് എന്നാണ് പല മുൻ താരങ്ങളും ഇതിനോടകം തന്നെ വിലയിരുത്തപ്പെടുന്നത്. ടോണിയുടെ വിടവറിയാതെ പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിച്ചു എന്ന് ഈ കാലഘട്ടത്തിൽ അദ്ദേഹം നടത്തിയ അസാധ്യ പ്രകടനത്തിലൂടെ നമുക്ക് ഉറപ്പിക്കാൻ സാധിക്കും.

എന്തയാലും പന്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ഒരു സ്‌പെഷ്യൽ ക്രിക്കറ്റ് കളിക്കാരനായ റിഷഭ് പന്തിനെ “സ്പെഷ്യൽ പ്ലയർ” എന്നാണ് ദ്രാവിഡ് വിശേഷിപ്പിച്ചത്. 38 ടെസ്റ്റുകളിൽ നിന്ന് 44.14 ശരാശരിയിൽ ആറ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 2,693 റൺസ് താരം ഇതിനകം നേടിയിട്ടുണ്ട്.

“റിഷഭ് പന്ത് ഒരു പ്രത്യേക ക്രിക്കറ്ററാണ്, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ മനോഹരമാക്കി. എംഎസ് ധോണി പോയപ്പോൾ, ആരെങ്കിലും വന്ന് അദ്ദേഹത്തിന് പകരമാകാൻ സമയമെടുക്കുമെന്ന് ഞങ്ങൾക്ക് തോന്നി. ധോണിക്ക് പകരക്കാരൻ തന്നെയാണ് പന്ത് എന്ന് ഞാൻ പറയില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ സെൻസേഷണൽ ആയിരുന്നു,” രാഹുൽ ദ്രാവിഡ് ESPNcriinfo-യിൽ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2020-21 ടെസ്റ്റ് പരമ്പരയിൽ ഗാബയിൽ പന്തിൻ്റെ പുറത്താകാതെ 89 റൺസ് നേടിയതിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു. “അന്ന് പന്ത് ഏറ്റവും മികച്ചവനായിരുന്നു. ഇന്ത്യ കഠിനമായ ലക്ഷ്യം പിന്തുടർന്നപ്പോൾ , പല പ്രധാന താരങ്ങളും ഇല്ലാത്തപ്പോൾ പോലും അവൻ മുന്നിൽ നിന്ന് കളിച്ചു 89 റൺ നേടി. സമ്മർദത്തിൻ കീഴിൽ അത്തരത്തിലുള്ള പ്രകടനം കാഴ്ചവെക്കുന്നത് അവിശ്വസനീയമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ