എന്റെ ക്രിക്കറ്റ് ഭാവിക്ക് വേണ്ടി അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റു, എൽഎസ്ജി ലേലത്തിൽ വാങ്ങിയപ്പോൾ അച്ഛന്റെ കടമെല്ലാം ഞാൻ വീട്ടി: മുകുൾ ചൗദരി

ഐപിഎലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റുകൾക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്.

27 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം പുറത്താകാതെ 54 റൺസ് നേടിയ മുകുൽ ചൗദരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ഏഴിന് 128 എന്ന നിലയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ലഖ്‌നൗവിന് വേണ്ടി നേരത്തെ ആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം 54 റൺസാണ് താരം നേടിയത്. ഏയ്ഡൻ മാർക്രം 22 റൺസും മുകുൾ ചൗധരി 25 റൺസും മിച്ചൽ മാർഷ് 15 റൺസും നേടി.

ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റാറായത് മുകുൾ ചൗദരിയാണ്. ഇപ്പോഴിതാ തന്റെ കരിയർ ആരംഭിക്കുന്നത് തന്നെ അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റിട്ടാണെന്നും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ ഐപിഎൽ സീസണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ എന്റെ അച്ഛൻ ഒരു പാവപെട്ടവനായിരുന്നു. കല്യാണത്തിന് മുൻപ് തന്നെ അദ്ദേഹത്തിന് തന്റെ മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്നുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നതെല്ലാം വിൽക്കുകയും പോരാത്തതിന് ബാങ്കിൽ നിന്ന് ലോൺ വരെ എടുത്തു എന്റെ ക്രിക്കറ്റ് ഭാവിക്കായി. ഐപിഎൽ ലേലത്തിൽ എൽഎസ്ജി എന്നെ മേടിച്ചപ്പോൾ അച്ഛന്റെ കടമെല്ലാം എനിക്ക് വീട്ടാനായി’ മുകുൾ പറഞ്ഞു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ