'എന്റെ നേട്ടമല്ല ഇത്, ടീമിന്റെ മുഴുവന്‍ നേട്ടമാണ്'; തന്റെ നായകത്വം മികച്ചതാക്കിയ ഘടകത്തെ കുറിച്ച് രഹാനെ

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ പല പ്രതിസന്ധികളും തരണം ചെയ്ത് ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനായതിന്റെ നിര്‍വൃതിയിലാണ് അജിങ്ക്യ രഹാനെ. എന്നാലും രഹാനെ ഇത് തന്റെ നായകമികവിന്റെ നേട്ടമായി കണക്കാക്കുന്നില്ല. തന്റെ നേട്ടമല്ല, ഇത് ടീമിന്റെ മുഴുവന്‍ നേട്ടമാണെന്നാണ് രഹാനെ പറയുന്നത്.

“രാജ്യത്തെ നയിക്കാന്‍ കഴിയുകയെന്നത് വലിയ അംഗീകാരമാണ്. എന്റെ നേട്ടമല്ലിത്, ടീമിന്റെ നേട്ടമാണ്. എല്ലാവരുടെയും വലിയ സംഭാവനകള്‍ ഉണ്ടായിരുന്നതിനാലാണ് എന്റെ ക്യാപ്റ്റന്‍സി മികച്ചതായി തോന്നിയത്. കളത്തിലെ മനോഭാവവും സ്വഭാവവുമെല്ലാം ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു.”

“അഡ് ലെയ്ഡ് ടെസ്റ്റിന് ശേഷമുള്ള കാര്യങ്ങള്‍ വളരെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പോരാട്ടവീര്യം കൊണ്ട് അതിനെ അതിജീവിക്കാനായി. ഫലത്തെക്കുറിച്ച് അധികമായി ഞങ്ങള്‍ ചിന്തിച്ചില്ല. മനോഹരമായ ക്രിക്കറ്റ് കളിക്കാനാണ് ശ്രമിച്ചത്. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ടീമിന്റെ ഭാഗമായ എല്ലാവരുമാണ് വിജയത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നത്. ശുബ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും നടത്തിയ പ്രകടനം വിലമതിക്കാനാവാത്തതാണ്.”

AUS Vs IND, Fourth Test: Ajinkya Rahane Makes Clarion Call As Resilient India Seek Historic Series Win In Australia

“ഈ ജയം ഞങ്ങളെല്ലാം നന്നായി ആസ്വദിച്ചു. ഞങ്ങള്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും ഈ ജയം ആസ്വദിച്ചുവെന്ന് അറിയാം. ഇപ്പോള്‍ നേടിയ ഈ ചരിത്രനേട്ടത്തിന്റെ ആഹ്ലാദം ഈ രാത്രിയോടെ അവസാനിക്കും. ഞങ്ങള്‍ ഇന്ത്യയിലെത്തിയാല്‍ ഇംഗ്ലണ്ട് പരമ്പരയെക്കുറിച്ച് മാത്രമാവും ചിന്ത” രഹാനെ പറഞ്ഞു. അടുത്ത മാസം 5ന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആംരഭിക്കും. ചെന്നൈയാണ് വേദി.

Latest Stories

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ