ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ജോലി ഭാരത്തെ തുടർന്നു രണ്ട് ടെസ്റ്റുകൾ കളിച്ചിരുന്നില്ല. എന്നാൽ ആ ടെസ്റ്റുകളിൽ ഇന്ത്യ വിജയിക്കുകയും താരം ഉണ്ടായിരുന്ന ടെസ്റ്റുകൾ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. അതിൽ ബുംറയ്ക്ക് നേരെ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ.
” ബുംറ വളരെ മികച്ച രീതിയിലാണ് തുടങ്ങിയത്, ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ കളിച്ചില്ല, മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും കളിച്ചു. വീണ്ടും, ആ രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി”
സച്ചിൻ തുടർന്നു:
” ‘ആളുകൾ പല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ജസ്പ്രീത് ബുംറ കളിക്കാത്ത ടെസ്റ്റ് ഇന്ത്യ ജയിച്ചു, എന്ന ചർച്ചകളും ഞാൻ കണ്ടു. എന്നാൽ സത്യം പറഞ്ഞാൽ എനിക്ക് അത് തികച്ചു യാദൃശ്ചികം മാത്രമാണ്’, സച്ചിൻ കൂട്ടിച്ചേർത്തു.