" എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്"; ചഹലുമായുള്ള വേർപിരിയലിനെ കുറിച്ച് ധനശ്രീ വർമ്മ

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ വേർപിരിയുന്നു എന്ന വാർത്തകൾ കുറച്ച് ദിവസം മുന്നേ വന്നിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള തൻ്റെ എല്ലാ ചിത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരം ഡിലീറ്റ് ചെയ്തപ്പോൾ ധനശ്രീ യുസ്‌വേന്ദ്രയെ അൺഫോളോ ചെയ്തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തില്ല.

വിവാഹമോചന ആരോപണങ്ങൾ കൃത്യമാണെന്ന് ദമ്പതികളുടെ അടുത്ത വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചു. “വിവാഹമോചനം ഒഴിവാക്കാനാകാത്തതാണ്, അത് അന്തിമമാകുന്നത് വരെയെ സമയമുള്ളു. അവരുടെ വേർപിരിയലിനുള്ള കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ ഈ ദമ്പതികൾ വേറിട്ട് ജീവിക്കാൻ തീരുമാനിച്ചതായി വ്യക്തമാണ്.” അവർ പറഞ്ഞു.

വാർത്തകളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത് എന്നും. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ധനശ്രീ പറയുന്നത്.

ധനശ്രീ വർമ്മ കുറിച്ചത് ഇങ്ങനെ:

“കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും കുടുംബത്തിനും വളരെ പ്രയാസകരമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തിഹത്യ, വിദ്വേഷം പ്രചരിപ്പിക്കുന്ന ട്രോളുകള്‍ എന്നിവയെല്ലാം ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്”

ധനശ്രീ വർമ്മ കൂട്ടി ചേർത്തു:

“എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്. എന്റെ കരുത്താണ് അത്. ഓണ്‍ലൈനില്‍ അതിവേഗം നെഗറ്റിവിറ്റി പരത്താന്‍ കഴിയും. പക്ഷേ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹാനുഭൂതി കാണിക്കണമെങ്കില്‍ അതിന് വളരെ ധൈര്യം വേണം. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ മൂല്യങ്ങളെ ഞാന്‍ മുറുകെപ്പിടിക്കും. ഒരു ന്യായീകരണത്തിന്റേയും ആവശ്യമില്ലാതെ തന്നെ സത്യം ഉയര്‍ന്നുനില്‍ക്കും” ധനശ്രീ കുറിച്ചു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്