എങ്ങനെയാണ് ഇത് പോലെ ഔട്ട് ആകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല, ഗ്രിപ്പ് ടെക്‌നിക് പഠിക്കേണ്ടിയിരിക്കുന്നു: സായി സുദർശൻ

ഐപിഎലിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 96 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ബാറ്റിംഗിൽ നായകൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി. കൂടാതെ സായി സുദർശൻ 58 റൺസും, രാഹുൽ തിവാറ്റിയ 17* റൺസും വാഷിംഗ്‌ടൺ സുന്ദർ 16 റൺസും നേടി വിജയ സ്കോർ മറികടന്നു. രാജസ്ഥാൻ വേണ്ടി ജോഫ്രാ ആർച്ചർ നൻഡ്രെ ബർഗർ ബ്രിജേഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ബാറ്റിംഗിൽ ഓപണർ സായി സുദർശൻ വീണ്ടും ഹിറ്റ് വിക്കറ്റ് ആയിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

‘ഞാൻ ഗ്രിപ്പ് ടെക്നിക് പഠിക്കാൻ പോകുകയാണ്. കുറച്ച് പന്തുകൾ നന്നായി ശ്രദ്ധിച്ച് കളിച്ച് അത് വർക്ക് ആകുന്നുണ്ടോ എന്ന് നോക്കണം. സത്യമായിട്ടും ഈ കാര്യത്തിൽ എനിക്ക് ഇതിനു തരാൻ ഉത്തരമില്ല’ സായി സുദർശൻ പറഞ്ഞു.

Latest Stories

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ വയോധികന് ദാരുണാന്ത്യം

വൈഭവ് അടുത്ത ഐപിഎൽ കിരീടം ഞങ്ങൾക്ക് നേടി തരും: റിയാൻ പരാഗ്

ശുഭ്മൻ ഗില്ലിന്റെ സംഹാരതാണ്ഡവം; രാജസ്ഥാനെ തോല്പിച്ച് ഗുജറാത്ത് ഫൈനലിൽ

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ