സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി.

ഇപ്പോഴിതാ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നാണ് ഗംഭീർ പറഞ്ഞത്. ടോപ് ഓർഡറിൽ മൂന്ന് ബാറ്റർമാർ ഇടംകയ്യൻമാരാണെന്നതുകൊണ്ടല്ല സഞ്ജുവിനെ കളിപ്പിച്ചതെന്നും ഗംഭീർ പറഞ്ഞു.

‘സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ചോ ഒരിക്കൽ പോലും സംശയം ഉണ്ടായിരുന്നില്ല. താളം കണ്ടെത്തിയാൽ സഞ്ജു ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കും. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്. വരട്ടെ നോക്കാം എന്നായിരുന്നു അപ്പോൾ സഞ്ജുവിന്റെ മറുപടി. പരിശീലകനും താരവും തമ്മിലുള്ള ബന്ധത്തേക്കാൾ ഒരു സൗഹൃദമാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്’, ഗംഭീർ പറഞ്ഞു.

‘ടോപ് ഓർഡറിൽ മൂന്ന് ഇടംകയ്യൻമാർ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ് ഒരുപാടു പേർ പറയുന്നത്. എന്നാൽ അത് അങ്ങനെയല്ല. ഇന്ത്യൻ ടോപ് ഓർഡർ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കണമെന്നുള്ളതുകൊണ്ടാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനിൽ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ പിന്തുടരുന്നത്. ഓഫ് സ്പിന്നർമാരെ നേരിടാൻ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളിൽ പരമാവധി സ്കോർ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്, ഗംഭീർ കൂട്ടിച്ചേർത്തു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി