'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു. മോശമായ ഫോമിൽ നിന്ന സമയത്ത് കെ എൽ രാഹുലിനെ താൻ വിമർശിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

“കെ എൽ രാഹുൽ ഒരുപാട് കഴിവുള്ള താരമാണ്. എന്നാൽ ആ കഴിവിനൊത്ത് പലപ്പോഴും മികവ് പുറത്തെടുക്കുന്നില്ല. അത് ക്രിക്കറ്റ് ലോകത്തെ അലോസരപ്പെടുത്തിയിരുന്നു. ആരും രാഹുലിന് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ‍ഞാൻ കരുതുന്നു. എന്നാൽ കഴിവിനൊത്ത പ്രകടനം രാഹുലിൽ നിന്നുണ്ടാകാതെ വന്നപ്പോൾ അത് വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ രാഹുൽ നന്നായി കളിക്കുന്നത് സന്തോഷം നൽകി” രവി ശാസ്ത്രി പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ