ഞാനാണ് ഇവിടുത്തെ രാജാവ്, ഞാനാണ് ; ഇങ്ങിനെയായിരുന്നു കോഹ്‌ലിയുടെ അഹന്തയെന്ന് മുന്‍ ടീമംഗം

ഇന്ത്യ അണ്ടര്‍ 19 കിരീടം നേടിയ കാലത്ത് ക്രിക്കറ്റിലെ മഹാന്മാരായ കളിക്കാരില്‍ ഒരാളാണ് താനെന്ന് വിചാരിച്ചിരുന്നയാളാണ് വിരാട് കോഹ്ലിയെന്ന് മൂന്‍ ടീമംഗം. ഈ സ്വാര്‍ത്ഥതയില്‍ അസാധാരണ പ്രതിഭയും ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ താരം കാട്ടിയിരുന്നു. 2008 ല്‍ വിരാട്‌കോഹ്ലി നയിച്ച കപ്പുയര്‍ത്ത ടീമില്‍ ഉണ്ടായിരുന്ന ആളാണ് ഇതിഹാസ ഇന്ത്യന്‍ ബാറ്ററുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോഹ്‌ളിയുടെ അണ്ടര്‍ 19 ടീമിലെ കളിക്കാരനായിരുന്ന പ്രദീപ് സംഗ്‌വാനാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്.

ടീമിന്റെ മാച്ച് വിന്നറാണ് താനെന്ന് കോഹ്ലി സ്വയം വിചാരിച്ചിരുന്നു. അതുപോലെ തന്നെ സഹകളിക്കാരെ എപ്പോഴും നന്നായി നോക്കിയിരുന്ന മികച്ച നായകനുമയാിരുന്നു അദ്ദേഹം. ഡ്രസ്സിംഗ് റൂമില്‍ സഹകളിക്കാരുമായി തമാശകള്‍ പങ്കിട്ട് അവരുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അത് വളരെ പ്രധാനമായിരുന്നു. ചിലപ്പോഴത്തെ സാഹചര്യം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. അതിനെ അദ്ദേഹം ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ മൈതാനത്ത് അദ്ദേഹം ഒരിക്കലും വിട്ടുകൊടുക്കില്ലായിരുന്നു. ടീമിനെ വിജയിപ്പിക്കാനുള്ള ആ ജോലി ചെയ്യേണ്ടയാളാണ് താനെന്നും ഈ പ്രദേശത്തെ രാജാവാണ് താനെന്നും ടീമിന് വേണ്ടി താന്‍ കളി ജയിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

അന്നു തന്നെ ഭാവിയില്‍ കോഹ്ലി ദേശീയ ടീമിനായി കളിക്കുമെന്ന് എല്ലാവരും ഉറപ്പാക്കിയിരുന്നു. അത്രമാത്രമുള്ള പ്രതിഭ അന്നു തന്നെ അയാള്‍ കാട്ടിയിരുന്നു. വലിയ സെഞ്ച്വറികളും കൂറ്റന്‍ ഇന്നിംഗ്‌സുകളും അദ്ദേഹം അടിച്ചിരുന്നതായും ഗുജറാത്ത് ടൈറ്റന്‍സ് ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. 30 ന് മുകളില്‍ അടിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സെഞ്ച്വറി അടിക്കുമായിരുന്നു. അത് അദ്ദേഹം ഒരു ശീലമാക്കി മാറ്റിയിരുന്നു. എല്ലാ മികച്ച ടീമിനെതിരേയും അദ്ദേഹം സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പായിരുന്നു. വലിയ ടീമുകള്‍ക്ക് എതിരേ വലിയ സ്‌കോറുകള്‍ നേടിയാല്‍ ദേശീയ ടീമിലേക്കുള്ള തന്റെ സാധ്യത അടുത്തടുത്ത് വരുമെന്നായിരുന്നു കോഹ്ലിയുടെ വിചാരമെന്നും സംഗ്‌വാന്‍ പറയുന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും