അനൂപ് മേനോന്റെ ഡയലോഗ് എത്രയോ സത്യം, ടി20 യുഗത്തിൽ ആയിരുന്നെങ്കിൽ റെക്കോഡുകൾ ഒക്കെ; സച്ചിൻ ലാപ് ഷോട്ട് വീഡിയോ വൈറൽ

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ തിങ്കളാഴ്ച നടന്ന ഇന്ത്യ ലെജൻഡ്‌സ് vs ന്യൂസിലൻഡ് ലെജൻഡ്‌സ് മത്സരത്തിൽ മഴ കാരണം ഫലം ഇല്ലാതെ ആയിരുന്നു. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ സ്‌ട്രോക്ക് പ്ലേയിലൂടെ ആരാധകരെ രസിപ്പിച്ചുവെന്ന് ഉറപ്പാക്കി. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 5.5 ഓവർ കളി മാത്രമേ സാധ്യമായുള്ളൂ എന്നതും ശ്രദ്ധേയമാണ്. മഴ കാരണം മത്സരം ഫലമില്ലാതെ അവസാനിച്ചു. അപ്പോഴേക്കും സച്ചിൻ 13 പന്തിൽ 19 റൺസെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്സിൽ നാല് ഫോറുകൾ ഉൾപ്പെടുന്നു, അതിലെ ഒരു ലാപ് ഷോട്ടാണ് ഇപ്പോൾ വൈറൽ ആകുന്നത്.

മുൻ ന്യൂസിലൻഡ് പേസർ കെയ്ൽ മിൽസ് ഗുഡ് ലെങ്ത് ബോളിൽ സച്ചിൻ ഡീപ് ഫൈൻ-ലെഗ് ബൗണ്ടറിയിലേക്ക് നേടിയ മനോഹരമായ ലാപ് ഷോട്ട് മനോഹരമായ ഒരു വിരുന്ന് തന്നെ ആയിരുന്നു. ഈ പ്രായത്തിലും ആ ക്ലാസ്സ് തന്നെ വിട്ട് പോയിട്ടില്ലെന്ന് സച്ചിൻ ഒരിക്കൽക്കൂടി തെളിയിച്ചു.

സച്ചിൻ എന്ന ഇതിഹാസത്തിന്റെ ഏറ്റവും മികച്ച പ്രായത്തിൽ ആയിരുന്നു ടി20 യുടെ വരവെങ്കിൽ പല റെക്കോർഡുകളും അയാൾ തകർക്കുമായിരുന്നു എന്നും ആരാധകർ പറയുന്നു.

ഇന്ത്യൻ ടീമിന്റെ രണ്ട് മത്സരങ്ങളാണ് നിലവിൽ മഴമൂലം ഉപേക്ഷിച്ചിരിക്കുന്നത്. എന്തിരുന്നാലും പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ടീം ഇപ്പോൾ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ