തനിയാവര്‍ത്തനം, മാക്‌സ്‌വെല്ലിന്റെ കുറ്റി തെറിച്ചതും ധോണി കാരണം

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയം വെറും എട്ട് റണ്‍സിനായിരുന്നല്ലോ. ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത് മാക്‌സ് വെല്ലിനെ പോലുളള അപകടകാരിയായ ബാറ്റ്‌സ്മാന്‍ കുറ്റി തെറിച്ച് മടങ്ങിയതായിരുന്നു. മാക്‌സ് വെല്ലിനെ പുറത്താക്കിയ പന്തെറിഞ്ഞ കുല്‍ജദീപ് യാദവിന് സഹായമായത് വിക്കറ്റ് കീപ്പര്‍ ധോണിയുടെ നിര്‍ദേശമായിരുന്നു.

ഒരേ ലൈനില്‍ പന്തെറിയാന്‍ ധോണി, കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. കുല്‍ദീപാകട്ടെ ധോണി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. തുടര്‍ച്ചയായി മധ്യഭാഗത്ത് തന്നെ അദ്ദേഹം പന്തെറിഞ്ഞു. കനത്ത സമ്മര്‍ദ്ദത്തിലായിരുന്ന മാക്‌സ് വെല്‍ ഓവറിലെ മൂന്നാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു.

എന്നാല്‍ പന്ത് കണക്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മധ്യഭാഗത്ത് പതിച്ച പന്ത് മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചു. അപകടകാരിയായ മാക്‌സ് വെല്‍ പുറത്ത്. ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ച് പന്തെറിഞ്ഞ കുല്‍ദീപിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് നിര്‍ണായക വിക്കറ്റും.

ഇതാദ്യമായല്ല ധോണി ഇന്ത്യന്‍ ടീമിന്റെ രക്ഷനാകുന്നത്. നേരത്തെ യുസ്‌വേന്ദ്ര ചഹലും ധോണിയുടെ നിര്‍ദേശം അനുസരിച്ച് നിരവധി വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി