RR VS MI: ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഹാർദിക്, നിന്റെ ഗ്ലൗസിലെ വജ്രം പോലെ ഒന്ന്...സഞ്ജുവും മുംബൈ താരങ്ങളും ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പായി രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ മുംബൈ ഇന്ത്യൻസ് (എം‌ഐ) കളിക്കാരുമായി പങ്കിട്ട സൗഹൃദ നിമിഷം പങ്കിടുന്ൻ വീഡിയോ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ. ഇന്ന് ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ 50-ാം മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

മത്സരത്തിന് ഒരു ദിവസം മുമ്പ്, ഏപ്രിൽ 30 ന്, രാജസ്ഥാന്റെ ഔദ്യോഗിക X അക്കൗണ്ട്, സഞ്ജു സാംസൺ മുംബൈ താരങ്ങളായ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, RR സഹതാരം റിയാൻ പരാഗ് എന്നിവരോടൊപ്പം ആസ്വദിക്കുന്ന ഒരു വീഡിയോ പങ്കിട്ടു. ഹാർദിക്കിന്റെ ഗ്ലൗസ് കയ്യിൽ പിടിച്ചുകൊണ്ട് സഞ്ജു വീഡിയോയിൽ ഇങ്ങനെ പറഞ്ഞു:

“സൂര്യ, നോക്കൂ, ഇതിൽ ഒരു വജ്രമുണ്ട്! ഗ്ലൗസിൽ കാണുന്നത് വജ്രം തന്നെയാണ്. ഇങ്ങനെ ഒന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഉറപ്പായിട്ടും ഇത് വൈറലാകും. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഹാർദിക്.” താരം പറഞ്ഞു.

തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിജയിച്ച മുംബൈ ഇപ്പോൾ മികച്ച ഫോമിലാണ്. പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അവർ. മറുവശത്ത്, റോയൽസ് സ്ഥിരത കൈവരിക്കാൻ പാടുപെട്ട സീസൺ ആണ് കടന്നുപോയത്. നിലവിൽ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

അതേസമയം ഐപിഎല്ലിലെ അവരുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡിന്റെ കാര്യത്തിൽ, മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 30 മത്സരങ്ങളിൽ മുംബൈ 15 എണ്ണത്തിൽ വിജയിക്കുകയും രാജസ്ഥാൻ 14 എണ്ണം വിജയിക്കുകയും ചെയ്തു, ഒരു മത്സരം ഫലം ഇല്ലാതെ പോയി.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി