അടിവാരത്ത് ഡൽഹിയെ ഒറ്റയ്ക്കാക്കി മുംബൈയുടെ കുതിപ്പ്, ജയിച്ചതുടങ്ങിയ ഹിറ്റ്മാനെയും കൂട്ടരെയും പേടിക്കണം

“അടിവാരത്ത് നിന്നും ആദ്യം മുന്നോട്ട്”  മുംബൈ- ഡൽഹി പോരാട്ടത്തെ കുറിച്ച് സംസാരിച്ച ആരാധകർ പറഞ്ഞ കാര്യമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 173 റൺസ് വിജലക്ഷ്യം പിന്തുടർന്ന മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. മുംബൈനന്ദി പറയുന്നത് 45 പന്തിൽ 65 റൺസ് നേടിയ രോഹിതിന് തന്നെ ആയിരിക്കും.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ദ്ധ സെഞ്ച്വ  റി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അത് മനോഹരമായ ഒരു ടെസ്റ്റ് ഇന്നിംഗ്സ് ആയിരുന്നു. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സിന്റെ 19 -ാം ഓവർ വരെ ക്രീസിൽ നിന്ന വാർണർ 47 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്. ഇന്നിംഗ്സ് അവസാനം തകർത്തടിച്ച അക്‌സർ പട്ടേൽ 25 പന്തിൽ 54 റൺസ് നേടിയാണ് മടങ്ങിയത്.

പൃഥ്വി ഷാ ഉൾപ്പടെ ഡൽഹിയുടെ മറ്റ് ബാറ്റ്‌സ്മാന്മാർ എല്ലാവരും ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഈ സീസണിൽ ഡൽഹി നേരിടുന്ന വലിയ പ്രതിസന്ധി ഇന്നും കാണാൻ ആയി. മനീഷ് പാണ്ഡെ മാത്രമാണ് 18 പന്തിൽ 26 റൺ നേടി പിന്നെയും ഭേദപ്പെട്ട പ്രകടനം നടത്തിയത്. .മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മുംബൈ മറുപടി ആവേശകരമായിരുന്നു. ഈ സീസണിൽ ടീമിനായി ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത്- ഇഷാൻ കിഷൻ സഖ്യം ഡൽഹി ബോളർമാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. രോഹിത് പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് കളിച്ചപ്പോൾ മോശമാക്കിയില്ല. 71 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇഷാൻ 31 റൺസ് എടുത്ത് പുറത്തായപ്പോൾ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത് തിലക് വർമ്മ. ഇതിനിടയിൽ 808 ദിവസങ്ങൾക്ക് രോഹിത് ഇന്ത്യൻ പ്രീമിയർ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി 30 പന്തിലാണ് നേട്ടം. രോഹിത്- തിലക് സഖ്യം ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും തിലക് 41 റൺസ് എടുത്ത് പുറത്തായി. മുകേഷ് കുമാർ എറിഞ്ഞ ആ ഓവറിൽ തന്നെ മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പൂജ്യനായി മടങ്ങിയതോടെ സമ്മർദ്ദം മുംബൈക്കായി.

കൂടുതൽ പ്രതിസന്ധിയിലേക്ക് നയിച്ച് നായകൻ രോഹിത് 65 (45) മടങ്ങിയപ്പോൾ മത്സരം മുംബൈ പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുമോ എന്ന് തോന്നിച്ചു. ലോകോത്തര ബോളർ മുസ്താഫിസൂറിന് എതിരെ കാമറൂൺ ഗ്രീനും ടിം ഡേവിഡും 19 -ാം ഓവറിൽ നേടിയ 2സിക്സുകളാണ് കളി മുംബൈക്ക് അനുകൂലമാക്കിയത്. അവസാന ഓവറിൽ 5 റൺസ് വേണ്ട അവസ്ഥയിൽ മനോഹരമായി പന്തെറിഞ്ഞ നോർജെക്ക് മുന്നിൽ മുംബൈ പേടിച്ചെങ്കിലും അവസാനം ജയിച്ചു കയറി. അവസാന പന്തിൽ 2 റൺസ് വേണ്ട അവസ്ഥയിൽ അതിവേഗം അത് പൂർത്തിയാക്കിയ ബാറ്റ്‌സ്ന്മാന്മാരുടെ വേഗത്തിന് മുംബൈ ആരാധകർ നന്ദി പറയുന്നുണ്ടാകും.ഡൽഹിക്കായി മുകേഷ് കുമാർ രണ്ടും മുസ്താഫിസൂർ ഓരോ വിക്കറ്റും വീഴ്ത്തി .എന്തിരുന്നാലും 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ അക്‌സർ ആയിരുന്നു ബോളിംഗിലും താരം.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്