ചരിത്രമെഴുതി ബംഗ്‌ളാദേശ് ; ദക്ഷിണാഫ്രിക്കയെ ഒമ്പതുവിക്കറ്റിന് തകര്‍ത്തുവിട്ടു

ദക്ഷിണാഫ്രിക്കയെ ഒമ്പതുവിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ക്രിക്കറ്റ് പരമ്പര നേടി. സെഞ്ചുറിയനില്‍ നടന്ന മൂന്നാം മത്സരത്തില്‍ വിജയം നേടിയതോടെ 2-1 എന്ന സ്‌കോറിലാണ് പരമ്പര സ്വന്തമാക്കിയത്. ഓപ്പണര്‍ തമീം ഇക്ബാലിന്റെ സെഞ്ച്വറിയായിരുന്നു ബംഗ്‌ളാദേശിന് ഏകദിന പരമ്പര സ്വന്തമാക്കാന്‍ അവസരം നല്‍കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 155 റണ്‍സിന് പുറത്തായപ്പോള്‍ ബംഗ്‌ളാദേശിന് ചേസിംഗില്‍ ഓപ്പണര്‍ ലി്ട്ടന്‍ ദാസിനെ നഷ്ടമായി. തകര്‍പ്പന്‍ അര്‍ദ്ധശതകം കുറിച്ച തമീം ഇഖ്ബാല്‍ 83 പന്തുകളില്‍ 87 റണ്‍സാണ് എടുത്തത്. എട്ടു ബൗണ്ടറികള്‍ താരം പറത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഒമ്പത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ടസ്‌ക്കിന്‍ അഹമ്മദാണ്. ഷക്കീബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഷൊരിഫുള്‍ ഇസ്‌ളാമും മെഹിദി ഹസന്‍ മിറാസും ഓരോ വിക്കറ്റ്‌വീതവും വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ലൈനിലും ലംഗ്തിലും ബൗള്‍ ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായത് 39 റണ്‍സ് എടുത്ത ഓപ്പണര്‍ ജാനേമന്‍ മലന് മാത്രമായിരുന്നു. ഏഴു ബൗണ്ടറിക പറത്തിയ താരം 56 പന്തുകള്‍ നേരിട്ടു. കേശവ് മഹാരാജ് 28 റണ്‍സ് എടുത്തപ്പോള്‍ ഡൈ്വന്‍ പ്രിട്ടോറിയസ് 20 റണ്‍സും എടുത്ത് പുറത്തായി. ഡേവിഡ് മില്ലര്‍ 16 റണ്‍സും ഡീക്കോക്ക് 12 റണ്‍സും എടുത്തു പുറത്തായി. മറ്റുള്ളവരാരും രണ്ടക്കം പോലും കടന്നില്ല.

പരമ്പരയിലെ ആദ്യ ഏകദിനവും ബംഗ്‌ളാദേശ് ജയിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തില ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ ബംഗ്‌ളാദേശ് വീണ്ടും തകര്‍ത്തു വാരുകയായിരുന്നു. അതേസമയം ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കുന്ന പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഇറങ്ങിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ