ഷനകയോട് ദ്രാവിഡ് പറഞ്ഞതെന്ത്?; ഒടുവില്‍ ആ രഹസ്യം പുറത്ത്

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിന പരമ്പരകള്‍ കൈവിട്ട് ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അതിഥേയര്‍ മാനംകാത്തു. മത്സരത്തിനിടെ മഴ കളി തടസപ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക രാഹുലിന്റെ അടുത്തെത്തി സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇവര്‍ സംസാരിച്ചതെന്തെന്ന് പുറത്തുവന്നിരിക്കുകയാണ്.

“നിങ്ങള്‍ ടീമിനെ നന്നായി നയിക്കുന്നെന്നും, ടീം മുഴുവന്‍ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതുമെന്നാണ് ദ്രാവിഡ് ഷനകയോട് പറഞ്ഞത്. “വളരെയധികം മെച്ചപ്പെട്ട ശ്രീലങ്ക ഇന്ത്യന്‍ ടീമിനെ ഇന്ത്യ അതിശയിപ്പിച്ചുവെന്നും രണ്ടാം ഏകദിനത്തില്‍ അതു വ്യക്തമായതായും ദ്രാവിഡ് ഷനകയോട് പറഞ്ഞു.


ദ്രാവിഡ് സംസാരിക്കുന്നത് കൈകെട്ടി കേട്ടുനില്‍ക്കുന്ന ഷനകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഴയ്ക്ക് ശേഷം കളി പുനരാംരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകരുന്ന കാഴ്ചയാണ് കണ്ടത്. 147 ന് മൂന്ന് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യ 227 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.


മഴ കാരണം 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 228 റണ്‍സിന്റെ വിജയലക്ഷ്യം 48 ബോളുകല്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു.

Latest Stories

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്