ആ യോർക്കർ കണ്ട് മറ്റൊരു ബുംറയെ കിട്ടിയെന്നൊക്ക വിചാരിച്ച മുംബൈ ആരാധകർക്ക് ഹൃദയവേദന, ദൈവപുത്രനെ തൂക്കിയടിച്ച് പഞ്ചാബിന്റെ ചുണക്കുട്ടികൾ

അർജുൻ ടെൻഡുൽക്കർ ഒരിക്കലും വിചാരിക്കാത്ത പണിയാണ് പഞ്ചാബ് അദ്ദേഹത്തിന് കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിലെ ടീമിനെ വിജയിപ്പിച്ച അർജുൻ ഇന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ പഞ്ചാബിനായി തകർത്തടിച്ച പ്രഭ്സിമ്രാൻ സിംഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ടീമിന് തകർപ്പൻ തുടക്കം നല്കാൻ കാരണമായി.

അങ്ങനെ എല്ലാം കൊണ്ടും “സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ” എന്ന മട്ടിലായിരുന്നു അർജുൻ. അതിനാൽ തന്നെ ഇന്നിങ്സിന്റെ 15 ആം ഓവറിൽ താരത്തെ പന്തേൽപ്പിക്കാൻ രോഹിതിന് സംശയം ഒന്നും ഇല്ലായിരുന്നു. എന്നാൽ അതുവരെ ക്രീസിൽ ചെറിയ രീതിയിൽ ബുദ്ധിമുട്ടിയ സാം കറൻ – ഹർപ്രീത് സിങ് സഖ്യത്തിന് അതൊരു ആശ്വാസം ആയിരുന്നു.

അർജുൻ എന്ന യുവതാരത്തെ പ്രഹരിച്ചാൽ തന്നെ തങ്ങൾക്ക് കളിയിലേക്ക് തിരികെ വരൻ സാധിക്കുമെന്ന് മനസിലായി ഇരുവരും ചേർന്ന് 31 റൺസാണ് അർജുന്റെ ആയ ഓവറിൽ അടിച്ചത്. ഈ ഇന്ത്യൻ പ്രീമിർ ലീഗ് സീസണിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങുന്ന ബോളറുമായി താരം.

തുടക്കത്തിൽ തന്നെ പ്രഹരിച്ചാൽ അർജുൻ നന്നായി പതറുമെന്ന് ഉറപ്പായിരുന്നതിനാൽ ഇരുവരും ആ അവസരത്തിനായി കാത്തിരുന്നു. അതിനാൽ തന്നെ അർജുൻ അധികമായി വഴങ്ങിയ എക്സ്ട്രാ ചേർത്ത് 8 പന്തുകളാണ് എറിഞ്ഞത്..

83 / 4 എന്ന നിലയിൽ പതറിയ പഞ്ചാബ് അവസാനം 214 / 8 എന്ന നിലയിലെത്തി. അതിന് സഹായിച്ചതും അർജുന്റെ ഓവർ തന്നെ.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം