അവന്‍ രാജസ്ഥാന് വേണ്ടി ഇത്തവണ വെട്ടിത്തിളങ്ങും; ഒരു പ്രശ്‌നം പരിഹരിച്ചാന്‍ അവര്‍ ശക്തര്‍; വിലയിരുത്തലുമായി യൂസഫ് പത്താന്‍

ഐപിഎല്‍ 16ാം സീസണിനായി തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വീക്ക്നെസ് ചൂണ്ടിക്കാട്ടി മുന്‍ താരവും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ യൂസഫ് പത്താന്‍. റോയല്‍സിന്റെ പ്രധാന വീക്ക്‌നെസ് കഴിഞ്ഞ സീസണ്‍ മുതല്‍ മധ്യനിരയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ല എന്നതാണെന്നും ഇത് പരിഹരിച്ചാല്‍ റോയല്‍സ് നിര ശക്തമാണെന്നും യൂസഫ് പറഞ്ഞു.

റോയല്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി കഴിഞ്ഞ സീസണ്‍ മുതല്‍ മധ്യനിരയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നതാണ്. ടോപ് ഓര്‍ഡര്‍ റണ്‍സ് വാരിക്കൂട്ടുന്നുണ്ടെങ്കിലും മധ്യനിരയ്ക്കു ഇതിനൊത്ത പിന്തുണ നല്‍കാനാവുന്നില്ല.

ഈ സീസണില്‍ റോയല്‍സിന്റെ ഓപ്പണര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുമോയെന്നും മധ്യനിര ഇവരെ പിന്തുണയ്ക്കുമോയെന്നുമാണ് അറിയാനുള്ളത്. മതിയായ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇതു യുവതാരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കും. അവര്‍ മികച്ച പ്രകടനം നടത്തും.

റോയല്‍സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ഓപ്പര്‍മാരാണ്. അത്രയും ഗംഭീര ഫോമിലാണ് ജോസ് ബട്ലര്‍ ഇപ്പോഴുള്ളത്. കൂടാതെ അശ്വിനും ചാഹലും നയിക്കുന്ന സ്പിന്‍ ബോളിംഗ് ആക്രമണവും മികച്ചതാണ്.

റോയല്‍സിനു വേണ്ടി ജയ്സ്വാള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കരുതുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ദുലീപ് ട്രോഫി, രഞ്ജി ട്രോഫി ഇവയിലെല്ലാം അവന്‍ വളരെ മികച്ച ഫോമിലായിരുന്നു. അതേ ഫോം തുടര്‍ന്നും അവന്‍ കൊണ്ടു പോവുന്നതു കാണാന്‍ താല്‍പ്പര്യമുണ്ട്- യൂസഫ് പത്താന്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍