CHAMPIONS TROPHY 2025: അവൻ ആകെ കളിക്കും ചെറിയ ടീമുകൾക്ക് എതിരെ, വലിയ രാജ്യങ്ങൾ വരുമ്പോൾ അവൻ തീരും;സൂപ്പർ താരത്തിനെതിരെ ഡാനിഷ് കനേരിയ

2025ലെ ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് ബാബർ അസമിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ന്യൂസിലൻഡിനെതിരായ ടൂർണമെൻ്റ് ഓപ്പണറിൽ 90 പന്തിൽ 64 റൺസ് നേടിയ ബാബർ ഇന്ത്യക്കെതിരെ 23 റൺസിന് ബാബർ പുറത്തായി. വളരെ പതുക്കെയാണ് താരം കളിക്കുന്നതെന്നും സ്കോർ ഉയർത്താൻ ശ്രമിച്ചതും ഇല്ല എന്നുള്ളതാണ് പ്രധാന പരാതി.

ടീമിലെ ഏറ്റവും മികച്ച തത്വത്തിന് ഉത്തരവാദിത്വത്തോടെ കളിക്കാൻ പറ്റുന്നില്ല എന്നതാണ് അവരെ സങ്കടപെടുത്തുന്ന കാര്യം. 2023 ഓഗസ്റ്റിനു ശേഷമുള്ള തൻ്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിക്കായി ബാബർ കാത്തിരിക്കുമ്പോൾ അയാളെ ടീമിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവർ ഏറെയാണ്.

എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, മികച്ച ടീമുകൾക്കെതിരെ സ്കോർ ചെയ്യാനുള്ള ബാബറിൻ്റെ കഴിവിനെ കനേരിയ ചോദ്യം ചെയ്തു. “ഇത്രയും കാലം ബാബർ റൺസ് നേടിയിട്ടില്ല. പക്ഷേ, സ്കോർ ചെയ്യുമ്പോൾ അത് സിംബാബ്‌വെയ്‌ക്കെതിരെയോ അല്ലെങ്കിൽ ചെറിയ ടീമുകൾക്കെതിരെയോ ആണ്. വലിയ ടീമുകൾക്ക് എതിരെ കളിക്കുമ്പോൾ അവന് മുട്ടുവിറക്കും”

ഇന്ത്യയുമായിട്ടുള്ള മത്സരത്തിന് മുമ്പ്, ബാബർ ടീമിൻ്റെ താൽപ്പര്യങ്ങൾക്ക് മുന്നിൽ വ്യക്തിഗത നാഴികല്ലുകൾക്കാണ് പ്രാധാന്യം നൽകിയതെന്ന് കനേറിയ പറഞ്ഞു.

“നാം ബാബർ അസമിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അവൻ തനിക്കുവേണ്ടിയാണ് കളിക്കുന്നത്. അവൻ സമ്മർദ്ദത്തിലായിരിക്കുമ്പോൾ, അവൻ വ്യക്തിഗത മികവും ഐസിസി റാങ്കിംഗും നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാൻ ഫിഫ്റ്റി സ്കോർ ചെയ്തു, ഞാൻ അത് ചെയ്തു എന്ന് പറയുന്നു. ടീമിനായി മത്സരം ജയിപ്പിക്കാനൊന്നും അവന് പറ്റില്ല”

വിമർശനങ്ങൾക്കിടയിലും, 55.51 ശരാശരിയിൽ 6106 റൺസും 128 മത്സരങ്ങളിൽ നിന്ന് ഏകദേശം 88 സ്‌ട്രൈക്ക് റേറ്റുമായി ബാബർ പാക്കിസ്ഥാൻ്റെ ഏറ്റവും മികച്ച ഏകദിന ബാറ്റർ ആയി തുടരുന്നു.

Latest Stories

മുരുകനെ തൂക്കി ഷൺമുഖം! ഷോ കൗണ്ടിൽ 'പുലിമുരുക'നെ പിന്നിലാക്കി 'തുടരും'

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

INDIAN CRICKET: ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമില്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം