രാഹുലും കോഹ്‌ലിയുമൊക്കെ ഉള്ളപ്പോൾ അവൻ ഒന്ന് കാത്തിരിക്കണം, എന്നാൽ അവന്റെ പേര് ആയിരിക്കും സെലക്ഷൻ കമ്മിറ്റി ഏറ്റവും അധികം ചർച്ച ചെയ്യുന്നത്; യുവതാരത്തെ കുറിച്ച് ഗ്രയിം സ്മിത്ത്

മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് രാജസ്ഥാൻ റോയൽസ് (ആർആർ) ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. 2023ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സൂപ്പർ താരത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്തിയത്. 12 മത്സരങ്ങളിൽ 572 റൺസ് നേടിയ ജയ്‌സ്വാളിന്റെ ഉജ്ജ്വലമായ പ്രകടനത്തെ എല്ലാവരും അഭിനന്ദിക്കുന്നതിന് പിന്നാലെയാണ് ഇതിഹാസം തന്റെ അഭിപ്രായം പറഞ്ഞത്

ജയ്‌സ്വാളിനെ സംബന്ധിച്ച് അദ്ദേഹം സ്ഥിരതയോടെ കാഴ്ചവെക്കുന്ന പ്രകടനങ്ങൾക്ക് ഫലങ്ങൾ കിട്ടി തുടങ്ങുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്. ഈ സീസണിൽ 500 ലധികം റൺസ് നേടി ഓറഞ്ച് ക്യാപ് റേസിലും വെല്ലുവിളി ഉയർത്തുന്നു, താരത്തെക്കുറിച്ച് സ്മിത്ത് പറയുന്നത് ഇങ്ങനെ

“ ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, അവൻ (ജയ്സ്വാൾ) തീർച്ചയായും വാതിലിൽ മുട്ടുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം. അവൻ അവന്റെ ഭാഗം നന്നായി ചെയ്തു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഇപ്പോൾ പരിക്കേറ്റ കെഎൽ രാഹുൽ എന്നിവരിൽ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഇന്ത്യൻ ക്രിക്കറ്റിന് അനുഗ്രഹമാണ്. നിങ്ങൾക്ക് ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഉണ്ട്. സെലക്ടർമാർക്ക് തീർച്ചയായും നല്ല തലവേദനകൾ ഉണ്ടാകും, എന്നാൽ യശസ്വി തീർച്ചയായും തന്റെ പേര് സെലെക്ടറുമാരുടെ സംഭാഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ”സ്മിത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ