ആ താരമാണ് എന്നെ ദൂസ്‌ര എറിയാൻ പഠിപ്പിച്ചത്, അല്ലെങ്കിൽ ഇന്ന് കാണുന്ന 800 വിക്കറ്റ് നേട്ടമൊന്നും ഉണ്ടാകില്ല; മറ്റൊരു രാജ്യത്തിൽ നിന്നുള്ള ഇതിഹാസത്തെ പുകഴ്ത്തി മുത്തയ്യ മുരളീധരൻ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നറായി പരക്കെ കണക്കാക്കപ്പെടുന്ന മുത്തയ്യ മുരളീധരൻ അടുത്തിടെ എസ്ബി കോളേജിലെ ഒരു ഇന്ററാക്ടീവ് സെഷനിൽ തന്റെ മികച്ച കരിയറിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ റെക്കോർഡ് സ്വന്തമാക്കിയ ഓഫ് സ്പിന്നർ, ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അവിശ്വസനീയമായ കരിയറിന് ശേഷം 2011ൽ വിരമിച്ചു.

സെഷനിൽ മുരളീധരൻ വീരേന്ദർ സെവാഗിനെ താൻ ബൗൾ ചെയ്യാൻ ഭയപ്പെടുന്ന ബാറ്ററായി തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ഐക്കൺ വിവിയൻ റിച്ചാർഡ്‌സിനോടുള്ള തന്റെ ആരാധനയും അദ്ദേഹം പ്രകടിപ്പിച്ചു. ‘ദൂസ്‌ര’ ബൗൾ ചെയ്യാനുള്ള വിദ്യ തന്നെ പഠിപ്പിച്ചതിന് ഇതിഹാസമായ പാകിസ്ഥാൻ ഓഫ് സ്പിന്നർ സക്ലെയ്ൻ മുഷ്താഖിനെ മുരളി നന്ദിയോടെ ഓർത്തു.

‘ദൂസ്‌ര’ ബൗൾ ചെയ്യുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ ഞാൻ പഠിച്ചത് സഖ്‌ലെയ്ൻ മുഷ്താഖിൽ നിന്നാണ്. ദൂസ്രയിൽ പ്രാവീണ്യം നേടുന്നത് എളുപ്പമല്ല, അത് കൃത്യമായി പന്തെറിയാൻ എനിക്ക് മൂന്ന് വർഷത്തിലേറെ സമയമെടുത്തു,” മുരളീധരൻ പറഞ്ഞു. കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ചത് മികച്ച അനുഭവം ആണെന്നും ആ ടീം ഒരു വർഷത്തിന് ശേഷം പിരിച്ചുവിട്ടത് സങ്കടം ഉണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.

1996 ൽ ശ്രീലങ്കയുടെ ഏകദിന ലോകകപ്പ് നേടിയ ടീമിലെ പ്രധാന കളിക്കാരനെന്ന നിലയിൽ, ലോകം മുഴുവൻ മുരളിക്ക് ആരാധകരുണ്ട്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി