GT VS KKR: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, ബൗണ്ടറി നേടാൻ പറ്റുന്നില്ലെങ്കിൽ ആ ഒരു കാര്യം ചെയ്താൽ മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു: സായി സുദർശൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്താൻ ടീമിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ ടീമിന് സാധിച്ചുള്ളൂ.

ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്റെയും സായി സുദർശന്റെയും മികവിലാണ് ടീം 198 റൺസിലെത്തിയത്. ശുഭ്മാൻ ഗിൽ 90 റൺസും, സായി സുദർശൻ 52 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ 41 റൺസും നേടി കൊൽക്കത്തയുടെ പദ്ധതികളെ തകിടം മറിച്ചു. 8 മത്സരങ്ങളിൽ നിന്നായി അഞ്ചെണ്ണത്തിലും അർദ്ധ സെഞ്ചുറി നേടിയ താരമാണ് സായി സുദർശൻ. മത്സരശേഷം സായി സുദർശൻ സംസാരിച്ചു.

സായി സുദർശൻ പറയുന്നത് ഇങ്ങനെ:

” ഇന്നിങ്സിന്റെ തുടക്കത്തിൽ പിച്ച് സ്ലോയായിരുന്നു. പവർപ്ലേയിൽ റൺസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ മോശം പന്തുകളിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചു. ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലുമായി മികച്ച ആശയവിനിമയം ഉണ്ടായിരുന്നു. ഗില്ലിന്റെ കൂടെ ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിച്ചു. ​ഗില്ലിന്റെ അനുഭവ സമ്പത്ത് എന്നെ ശരിക്കും സഹായിച്ചു. സാഹചര്യങ്ങൾ ബുദ്ധിമുട്ടുള്ളപ്പോൾ അത് പ്രധാനമാണ്. ബൗണ്ടറികൾക്ക് പകരം ഓടി റൺസ് കണ്ടെത്താൻ ‍ഞങ്ങൾ ശ്രമിച്ചു” സായി സുദർശൻ പറഞ്ഞു.

മറുപടിയിൽ വിജയലക്ഷ്യത്തിലേക്ക് പോന്ന ബാറ്റിങ്ങായിരുന്നില്ല കൊൽക്കത്തയുടെ ബാറ്റർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായത്. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം ക്യാപ്റ്റൻ അജിൻക്യ രഹാനെ 50 റൺസെടുത്തു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പ്രകടവും കാഴ്ച വെച്ചില്ല. പുറത്താകാതെ 27 റൺസെടുത്ത ആൻ​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്ത നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. ​ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Latest Stories

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ