അവന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു, അങ്ങനെയെങ്കില്‍ കിരീടം നമ്മുടെ കൈയിലിരുന്നേനെ; വിലയിരുത്തലുമായി ഗംഭീര്‍

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം മോശം ബാറ്റിംഗാണെന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മധ്യ ഓവറുകളിലെ സ്ലോ ബാറ്റിംഗ് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറിയെന്നും ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആദ്യത്തെ ആറ്- ഏഴു ബാറ്റര്‍മാര്‍ അഗ്രസീവായി കളിക്കുകയും ടീം 150നു ഓള്‍ഔട്ടാവുകയും ചെയ്താലും കുഴപ്പമില്ലായിരുന്നു. പക്ഷെ ഒരു ലോകകപ്പ് ഫൈനലില്‍ 240 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതിയെങ്കില്‍ ഇങ്ങനെയല്ല നിങ്ങള്‍ പോരാടേണ്ടത്. അഗ്രസീവ് ബാറ്റിംഗ് കാഴ്ച വച്ചിരുന്നെങ്കില്‍ ഒന്നുകില്‍ നമ്മള്‍ 150ന് പുറത്തായേനെ, അല്ലെങ്കില്‍ 300 റണ്‍സിനും പുറത്താവുമായിരുന്നു.

ഇന്ത്യക്കു ഇവിടെയാണ് പിഴച്ചതെന്നു ഞാന്‍ കരുതുന്നു. ഇതു കൊണ്ടു തന്നെയാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയാതെ പോവുന്നത്. ഞാന്‍ പുറത്തായാലും നിങ്ങളെല്ലാം അഗ്രസീവായി തന്നെ കളിക്കണമെന്നു ഫൈനലിനു മുമ്പ് ടീമംഗങ്ങള്‍ക്കു രോഹിത് സന്ദേശം നല്‍കണമായിരുന്നു.

കോഹ്‌ലി ആങ്കറുടെ റോള്‍ സ്വീകരിച്ചപ്പോള്‍ കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക? ചിലപ്പോള്‍ നമ്മള്‍ 150ന് പുറത്താവും. പക്ഷെ നമ്മള്‍ ധൈര്യശാലികളായി മാറുമായിരുന്നു. ചിലപ്പോള്‍ നമ്മള്‍ 310 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ലോക ചാമ്പ്യന്മാരുമാവുകയും ചെയ്യുമായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് നിങ്ങള്‍ക്കു ആവശ്യം- ഗംഭീര്‍ പറഞ്ഞു.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം